ഓരോരുത്തരുടെയും ലൈംഗികതാ‌ത്‌പര്യങ്ങള്‍ നിര്‍ണയിക്കുന്നത് പല ഘടകങ്ങള്‍ ചേര്‍ന്നാണ്. ശാരീരികവും വൈകാരികവുമായ പല കാര്യങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നിലുണ്ടാകുന്ന തടസം ലൈംഗിക ആസക്തിയെയോ ഉത്തേജനത്തെയോ സംതൃപ്തിയെയോ ബാധിച്ചേക്കാം.

ഉത്തേജനം, വികാരത്തിന്റെ ഉയര്‍ച്ച , രതിമൂര്‍ച്ഛ, പൂര്‍വസ്ഥിതി എന്നിങ്ങനെ പതുക്കെ തുടങ്ങി മൂര്‍ദ്ധന്യാവസ്ഥയിലെത്തി പിന്നീട് വിശ്രമാവസ്ഥയിലേക്ക് നീളുന്നതാണ് ലൈംഗികബന്ധം. തുടര്‍ച്ചയായി ലൈംഗിക അസംതൃപ്തി ഉണ്ടാകുകയാണെങ്കില്‍ ചികിത്സ തേടുന്നതാണ് ഉചിതം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രയാസങ്ങളെ പങ്കാളികള്‍ക്കുതന്നെ പരസ്പരം പങ്കുവെച്ച്‌ പരിഹരിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ മറ്റ് ചികിത്സകളിലേക്ക് പോകേണ്ട കാര്യമില്ല. ശാരീരിക കാരണങ്ങളെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് മാനസിക കാരണങ്ങളും.

ജോലിസംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന പിരിമുറുക്കങ്ങള്‍, ആശങ്കകള്‍, ലൈംഗികതയെക്കുറിച്ചുതന്നെയുള്ള ആശങ്കകള്‍, കുടുംബ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍, വിഷാദം, കുറ്റബോധം, ഭൂതകാലത്തുണ്ടായിട്ടുള്ള ലൈംഗികാഘാതങ്ങള്‍, അപ്രതീക്ഷിത ഗര്‍ഭധാരണമുണ്ടാകുമോ എന്ന ആശങ്ക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

പങ്കാളിയുമായുള്ള അടുപ്പംപങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, ലൈംഗികതയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ , അതെല്ലാം ലൈംഗിക ജീവിതത്തെയും സംതൃപ്തിയെയും ബാധിക്കും. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആകുലതകളും സ്ത്രീകളില്‍ ലൈംഗികതയെ ബാധിച്ചേക്കാം.

പല സ്ത്രീകളും രതിമൂര്‍ച്ഛ അനുഭവിക്കാനാവുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. ലൈംഗികമായ ചിന്തകളെ അടിച്ചമര്‍ത്തുക, അറിവില്ലായ്മ, കുറ്റബോധം, ഉത്‌കണ്ഠ എന്നിവയൊക്കെ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കാത്തതിന് കാരണമാകാറുണ്ട്. വേദനാജനകമായ രതിയോടുള്ള ഭയം സ്ത്രീകളുടെ ലൈംഗിക താത്പര്യത്തെ കുറച്ചേക്കാം.

ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമെ വിഷാദം, പിരിമുറുക്കം തുടങ്ങിയ മാനസിക പ്രശ്നങ്ങളും സ്ത്രീകളിലെ ലൈംഗിക താത്പര്യം നഷ്ടപ്പെടുത്തിയേക്കാം. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്ഥലം, അവിടുത്തെ സുരക്ഷിതത്വം, കുട്ടികള്‍ അറിയുമോ എന്നൊക്കെയുള്ള ആശങ്കകള്‍ ഘടകങ്ങളാണ്. സ്ഥിരമായി സ്വീകരിക്കുന്ന ലൈംഗിക ചേഷ്ടകളോടുള്ള മടുപ്പും ഉത്തേജനത്തെ ഇല്ലാതാക്കിക്കളയും. അത് ഒഴിവാക്കാന്‍ സംഭോഗത്തില്‍ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കണം.

സ്വന്തം ശരീരവും പങ്കാളിയുടെ ശരീരവും ഓരോ ചെയ്തികളിലും എങ്ങനെ പ്രതികരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ലൈംഗിക ആസ്വാദനം കൂട്ടാന്‍ സഹായകമാകും.സ്ത്രീകള്‍ക്കും ലൈംഗികത ആസ്വദിക്കാനും പരീക്ഷണങ്ങള്‍ നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ട്. മദ്യപാനശീലവും പുകവലിയും ഒഴിവാക്കുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമാകും.ആരോഗ്യകരമായ ജീവിതശൈലി പിന്‍തുടരേണ്ടത് അത്യാവശ്യമാണ്. പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം കൂട്ടുന്നതിന് സഹായിക്കും. അതുവഴി സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാവുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക