കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്ന നായികമാര്‍ കുറവാണ്. എന്നാല്‍, കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടി മലയാളികളെ ഞെട്ടിച്ച കക്ഷിയാണ് ഫറ ഷിബ്‌ല.

സിനിമ കഴിഞ്ഞ ശേഷം പഴയ ശരീരത്തിലേക്ക് തിരികെ പോകാന്‍ താരം നടത്തിയ വര്‍ക്കൗട്ടും കഷ്‌ടപ്പാടുമൊക്കെ വീഡിയോകളിലൂടെയും ഫോട്ടോസിലൂടെയും ആരാധകരുമായി പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ, വളരെ വ്യത്യസ്‌തമായി സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റയിലൂടെ പങ്കുവച്ചിരിക്കുന്നത്. എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത് എന്ന് സൂചിപ്പിച്ചാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

താരം പങ്കുവെച്ച വാക്കുകളിങ്ങനെ:

‘ എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനുമുള്ളതല്ല.

എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്‌തുവല്ല.

എന്റെ ശരീരമാണ് എന്റെ ആയുധം.

എന്റെ അനുഭവങ്ങളുടെ ശേഖരമാണത്.

എന്റെ ശരീരം പൊരുതിയ യുദ്ധങ്ങള്‍ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകള്‍ക്ക് അത് മനസിലാക്കണമെന്നില്ല.

എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത് അത് എനിക്ക് വിട്ടേക്കുക… സോഫി ലൂയിസ് ‘ ഇതായിരുന്നു താരം ചിത്രത്തിനൊപ്പം നല്‍കിയ വരികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക