കണ്ണൂര്‍ നഗരത്തില്‍ 70കാരന്‍ മരിച്ച്‌ രണ്ടുദിവസമായിട്ടും കുടുംബാംഗങ്ങള്‍ വിവരം പുറത്തറിയിക്കാതിരുന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച അബ്ദുള്‍ റസാഖിന്റെ ഭാര്യയില്‍ നിന്നും മകളില്‍ നിന്നും ടൗണ്‍ പൊലീസ് ഇന്ന് മൊഴിയെടുക്കും.

വീട്ടില്‍ സ്വന്തം മുറിയില്‍ കട്ടിലില്‍ നിന്ന് നിലത്ത് വീണ് കിടന്ന നിലയിലായിരുന്നു മൃതദേഹം. ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. നാലുപേര്‍ താമസിച്ച വീട്ടിലെ ഒരു മുറിയില്‍ ഒരാള്‍ മരിച്ച്‌ ദിവസങ്ങളായിട്ടും വീട്ടുകാര്‍ അറിഞ്ഞില്ലെന്നത് ഏറെ ദുരൂഹമാണെന്നാണ് പൊലീസിന്റെ നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അബ്ദുള്‍ റസാഖിന്റെ മൃതദേഹത്തില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ഇതോടെ മരണ കാരണം വ്യക്തമാകും. അബ്ദുള്‍ റസാഖിന്റെ തലയ്ക്ക് മുറിവേറ്റതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അയല്‍പക്കത്തുള്ളവരുമായി ബന്ധം സൂക്ഷിക്കാത്ത കുടുംബമായിരുന്നു ഇവരെന്നാണ് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക