വെള്ളിലാപ്പിള്ളി: രാമപുരം പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് (15.12.2021) വെള്ളിലാപ്പിള്ളി സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 2 മണിക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ വിവിധ മാധ്യമ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ പത്രപ്രവർത്തകൻ സുനിൽ പാലായെ ആദരിക്കും. രാമപുരം മുൻ എ.ഇ.ഒ. എൻ. രമാദേവി, രാമപുരം ബി.പി. ഒ. അശോക്. ജി., അങ്കണവാടി വർക്കേഴ്സ് ലീഡർ അമ്പിളി കെ.എം., പി.ടി.എ. പ്രസിഡന്റ് ജോസ് കുരിയാലപ്പുഴ എന്നിവർ ആശംസകൾ നേരും.രാമപുരം പഞ്ചായത്തിനു കീഴിലെ അമ്പതോളം അങ്കണവാടി വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക