കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉജ്ജ്വല വിജയം. സിപിഎം സ്ഥാനാര്‍ത്ഥി ബിന്ദു ശിവന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ പി ഡി മാര്‍ട്ടിനെയാണ് പരാജയപ്പെടുത്തിയത്. 687 വോട്ടുകള്‍ക്കാണ് ബിന്ദുവിന്റെ വിജയം.

കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് ജയം. അന്തരിച്ച ശിവന്റെ ഭാര്യയായ ബിന്ദുവിനെ മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയാിരുന്നു. തിരുവാങ്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ബിന്ദു ശിവന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഎഫിനായി കഴിഞ്ഞവട്ടവും പി ഡി മാര്‍ട്ടിനായിരുന്നു മത്സരിച്ചത്‌. ബിജെപിക്കായി പി ജി മനോജ്‌കുമാര്‍ മത്സരിച്ചു.രണ്ടംഗങ്ങളുടെ മരണത്തെ തുടര്‍ന്ന്‌ നിലവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗസംഖ്യ എഴുപത്തിരണ്ടാണ്‌. ഇതില്‍ പകുതി അംഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്‌.

ബിജെപിക്ക്‌ നാലംഗങ്ങളാണുള്ളത്‌. 32 അംഗങ്ങളുടെ പിന്തുണയാണ്‌ യുഡിഎഫിനുള്ളത്‌. ബിജെപി കൗണ്‍സിലര്‍ ആയിരുന്ന മിനി ആര്‍ മേനോന്‍ അന്തരിച്ച ഒഴിവില്‍ ഇനി ഉപതെരഞ്ഞെടുപ്പ്‌ നടക്കാനുണ്ട്‌. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന എറണാകുളം സൗത്ത്‌ ഡിവിഷനില്‍നിന്നാണ്‌ ബിജെപിയുടെ മിനി ആര്‍ മേനോന്‍ വിജയിച്ചത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക