കൊച്ചി: മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ മരിച്ച ദിവസം ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ 5 കോടി രൂപയുടെ രാസ ലഹരിമരുന്നു ശേഖരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാർട്ടികൾ സംഘടിപ്പിക്കാനാണു ലഹരിമരുന്നു ശേഖരിച്ചത്.

കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി ലഹരി ഇടപാടുകൾ നടത്തുന്ന ബെംഗളൂരു സംഘമാണു ഒക്ടോബർ അവസാനം ലഹരിമരുന്നു കൊച്ചിയിലെത്തിച്ചത്. ഹോട്ടലിലെ സ്ഥിരം സന്ദർശകനായ സൈജു തന്നെയാകാം മറ്റുള്ളവർക്കു സംശയമുണ്ടാകാത്ത വിധം ഹോട്ടലിലേക്കു ലഹരിമരുന്ന് എത്തിച്ചതെന്നും പൊലീസ് സംശയിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൈജുവിന്റെ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതോടെ മോഡലുകൾ മരിച്ച കേസ് ലഹരിമരുന്നു വിരുദ്ധ കുറ്റാന്വേഷണമായി മാറിയിരിക്കുകയാണ്. അതേ സമയം സൈജു തങ്കച്ചന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്.

ഹോട്ടൽ ഉടമയെ വീണ്ടും ചോദ്യം ചെയ്തു

മോഡലുകൾ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയും ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയ് ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റോയിയെ ഇൻസ്പെക്ടർ എ.അനന്തലാലാണു ചോദ്യം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക