ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്.മിന്നല്‍ മുരളിയുടെ ആദ്യ ട്രെയിലര്‍ യുട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെന്‍ഡിങ് ആയ ട്രയിലര്‍ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലര്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് ഇതുവരെ മിന്നല്‍ മുരളിയുടെ ആദ്യ ട്രയിലര്‍ കണ്ടത്.

ഇപ്പോഴിതാ ചിത്രത്തിനായി താനും ആവേശത്തോടെ കാത്തിരിക്കുവാണെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വ്യക്തമാക്കിയിരിക്കുകയാണ്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായിട്ട് നടത്തിയ അഭിമുഖത്തിലാണ് പ്രിയങ്ക ഈ കാര്യം വ്യക്തമാക്കിയത്. ബേസില്‍ ജോസഫും ടോവിനോ തോമസും പങ്കെടുത്ത ഓണ്‍ലൈന്‍ അഭിമുഖത്തില്‍ ജിയോ മാമിയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്‌മൃതി കിരണും പങ്കെടുത്തിരുന്നു. ജിയോ മാമിയുടെ ചെയര്‍ പേഴ്‌സണാണ് പ്രിയങ്ക ചോപ്ര. വീഡിയോ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമിറങ്ങിയ ബോണസ് ട്രെയ്‌ലറും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബര്‍ 24ന് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തും. ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളി നിര്‍മിക്കുന്നത്. ഡിസംബര്‍ 16ന് ചിത്രത്തിന്റെ പ്രീമിയര്‍ ജിയോ മാമി ഫെസ്റ്റിവലില്‍ വെച്ച്‌ നടത്തും.

ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിന്നല്‍ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിര്‍ ആണ്. ചിത്രത്തിലെ രണ്ടു വമ്ബന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ലാഡ് റിംബര്‍ഗാണ്. മനു ജഗത് കഥയും അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ രചനയും നിര്‍വഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസ് ചെയ്യുന്നത് ആന്‍ഡ്രൂ ഡിക്രൂസാണ്. 90കളിലെ ഒരു സാധാരണ മനുഷ്യന്‍ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക