പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതക കേസിലെ അഞ്ചാം പ്രതി അഭിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. സുഹൃത്തിനോട് കൊലപാതകവിവരം വെളിപ്പെടുത്തുന്നതാണ് പുറത്തുവന്നത്.

”താനടക്കമുള്ളവരാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. കഴുത്തിന് വെട്ടി സന്ദീപിനെ പരിക്കേല്‍പ്പിച്ചു. തനിക്ക് പകരം മറ്റ് പ്രതികളെ ജയിലില്‍ കയറാന്‍ നിശ്ചയിച്ചിരുന്നു. ക്വട്ടേഷന്‍ നേതാവ് തങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനവും ചെയ്തിട്ടുണ്ട്.” വേങ്ങലിലെ ബിഡിജെഎസ് ബന്ധമുള്ള സുഹൃത്തിനോട് പ്രതി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം അക്രമി സംഘമെത്തിയത് മൂന്ന് പേരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്ന് സന്ദീപിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. സന്ദീപിനെ കുത്തിയതിന് ശേഷം സമീപത്തെ കടയിലെത്തിയും പ്രതികള്‍ ഭീഷണി മുഴക്കി. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്നും സന്ദീപിന്റെ സുഹൃത്ത് രാകേഷ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക