കൊ​ല്ലം: ക​ടി​ച്ച പാ​മ്ബി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ര്‍​ക്ക് കൈ​മാ​റി​യ യു​വാ​വ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മരിച്ചു. തെ​ന്മ​ല ഇ​ട​മ​ണ്‍ സ്വ​ദേ​ശി ബി​നു(41) ആ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സംഭവം. ക​ര​വാ​ളൂ​ര്‍ മാ​ത്ര​യി​ലെ ക​ലു​ങ്കും​മു​ക്ക് ഏ​ലാ​യി​ല്‍ ബ​ന്ധു​വീ​ട്ടി​ലേ​ക്കു വ​രു​ന്ന​വ​ഴി കാ​ല്‍ ക​ഴു​കാ​ന്‍ തോ​ട്ടി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബി​നു​വി​ന് പാ​മ്ബി​ന്‍റെ ക​ടി​യേ​റ്റ​ത്.തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ പാ​മ്ബി​നെ ക​ണ്ടെ​ത്തി ബി​നു പി​ടി​കൂ​ടുകയായിരുന്നു .

ഇ​തു​മാ​യി റോ​ഡി​ലെ​ത്തി നാ​ട്ടു​കാ​രെ​യും വ​ന​പാ​ല​ക​രെ​യും വി​വ​ര​മ​റി​യി​ച്ചു. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​ന​പാ​ല​ക​രെ​ത്തി പാ​മ്ബി​നെ ഏ​റ്റു​വാ​ങ്ങുകയും ചെയ്തു. ഈ സമയം ബിനു ആശുപത്രിയിലേക്കു പോയില്ല. പി​ന്നീ​ട് അ​സ്വ​സ്ഥ​ത അ​നുഭ​വ​പ്പെ​ട്ട ബി​നു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും രാ​ത്രി​യോ​ടെ തന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക