കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ കുടുംബത്തെ സന്ദര്‍ശിച്ച്‌ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പനങ്ങാട് ആയിരുന്നു ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. തൊട്ടടുത്ത വീട്ടിലെ രാജേഷ്ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ഭാര്യ എ വി ബിജിയും ആയിരുന്നു ആദ്യം സംഭവസ്ഥലത്തേക്ക് വന്നത്. ഇവരെ കാണാനാണ് യൂസഫലി എത്തിയത്.

ബിജിക്കും കുടുംബത്തിനും സമ്മാനങ്ങളുമായാണ് യൂസഫലി കുമ്ബളത്തെ വീട്ടിലെത്തിയത്. ഇവര്‍ക്കൊപ്പം കുറച്ച്‌ സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിജിയേയും കുടുംബത്തെയും കാണാമെന്ന് നേരത്തെ വാക്ക് നല്‍കിയിരുന്നു. അതാണിപ്പോള്‍ പാലിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം എത്തിയപ്പോള്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കാണാന്‍ സാധിച്ചില്ല. അതിനുശേഷം ഒരുതവണ വന്നെങ്കിലും അന്നും ചില കാരണങ്ങള്‍ മൂലം ഇവരെ കാണാന്‍ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു. ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നു. നടക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോള്‍. എല്ലാവരും ചേര്‍ന്നാണ് പിടിച്ച്‌ ഇറക്കിയത്.

ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് നന്ദി പറയുന്നു. ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നല്‍കിയാലും മതിയാകില്ല.-യൂസഫലി പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 11 നായിരുന്നു യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക