പൊതു സ്​ഥലങ്ങളിലും തിയറ്ററുകളിലും മാളുകളിലുമെല്ലാം പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡം കോവിഡ്​ വാക്​സിനാണ്​. വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ മാത്രമാണ്​ അന്താരാഷ്​ട്ര യാത്രകള്‍ക്ക്​ ഉള്‍പ്പെടെ അനുമതിയും. ജീവനക്കാര്‍ വാക്​സിന്‍ സ്വീകരിക്കുന്നതിനായി പാരിതോഷികങ്ങള്‍ ഉള്‍പ്പെടെ നല്‍കി ചില സ്വകാര്യ സ്​ഥാപനങ്ങള്‍. മറ്റു ചില സ്​ഥാപനങ്ങളാക​േട്ട വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ പ്ര​ത്യേക ഓഫറുകളും.

വാക്​സിന്‍ സ്വീകരിക്കുന്നതു​മായി ബന്ധപ്പെട്ട്​ ഇ​​ത്രയറെ ചര്‍ച്ചകള്‍ നടക്കു​േമ്ബാള്‍ ഒരിക്കലും വാക്​സിന്‍ സ്വീകരിക്കി​ല്ലെന്ന നിലപാട്​ സ്വീകരിച്ചവരാണ്​ മറ്റു ചിലര്‍. വാക്​സിന്‍ വിരുദ്ധരെന്ന വിശേഷിപ്പിക്കുന്ന ഇവര്‍ തങ്ങള്‍ വാക്​സിന്‍ സ്വീകരിക്കില്ലെന്ന പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു. ഇവര്‍ക്ക്​ റസ്റ്ററന്‍റുകളില്‍ ഉള്‍പ്പെടെ പ്രവേശനവും അനുവദിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഇതിന്​ നേരെ വിപരീതമായി ഒരു നോട്ടീസ്​ പുറത്തിറക്കിയിരിക്കുകയാണ്​ യു.എസിലെ ഒരു റസ്റ്ററന്‍റ്​. കാലിഫോര്‍ണിയയിലെ ഹണ്ടിങ്​ടന്‍ ബീച്ചിലെ പാസ്​ത ഇ വിനോ എന്ന റസ്റ്ററന്‍റില്‍ വാക്​സിന്‍ സ്വീകരിക്കാത്തവര്‍ക്ക്​ മാത്രമാണ്​ പ്രവേശനം. നേരത്തേ മാസ്​ക്​ ധരിക്കുന്നതി​ന്​ എതിരെ പ്രചാരണം നടത്തിയതിന്​ വാര്‍ത്തകളില്‍ ഈ ഇറ്റാലിയന്‍ റസ്റ്ററന്‍റ്​ ഇടംപിടിച്ചിരുന്നു.

വാക്​സിന്‍ സ്വീകരിക്കാത്തവര്‍ക്ക്​ മാത്രമാണ്​ റസ്റ്ററന്‍റില്‍ പ്രവേശനമെന്ന്​ ബോര്‍ഡ്​ വെക്കുകയും ചെയ്​തു ഇവര്‍. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ അടക്കം കനത്ത പ്രതിഷേധമാണ്​ റസ്റ്ററന്‍റിനെതിരെ ഉയരുന്നത്​. 2020 മേയില്‍ ആന്‍റി മാസ്​ക്​ കാമ്ബയിന്‍ നടത്തിയതിനും പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും ബോര്‍ഡ്​ മാറ്റാനോ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനോ ഇവര്‍ കുട്ടാക്കിയിട്ടില്ല. ഫേസ്​ബുക്ക്​ പേജിലടക്കം വാക്​സിന്‍ വിരുദ്ധ നോട്ടീസ്​ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക