സൈജുവിൻറെ ഫോണിൽ നിന്ന് കണ്ടെടുത്ത വീഡിയോകളെ കുറിച്ച് അയാൾ നൽകുന്ന വിശദീകരണങ്ങൾ ഇങ്ങനെ:

2021 ജൂലൈ 3ലെ 4 വിഡിയോകൾ ഞാൻ വാടകയ്ക്കു താമസിക്കുന്ന കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിന്റെ– ടവർ പി അപാർട്മെന്റിൽ നടന്ന പാർട്ടിയുടെതാണ്. എന്റെ ഔഡി കാറിന്റെ റജിസ്റ്റേഡ് ഉടമയും സുഹൃത്തുമായ ഫെബി ജോണും ഞാനും ഫെബിയുടെ സുഹൃത്തുക്കളുമാണ് പാർട്ടി വിഡിയോയിലുള്ളത്. വിഡിയോയിലുള്ള മുഴുവൻ പേരെയും ഫെബിക്ക് അറിയാം. ചാര കളർ ധരിച്ച് കണ്ണട ഉപയോഗിക്കുന്ന സ്ത്രീ ഡോക്ടറാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ഡിസംബർ 27ലെ 4 വിഡിയോകൾ നമ്പർ 18 ഹോട്ടലിൽ ഞാനും ഹോട്ടലുടമ റോയിയും മാനേജർ അനീഷും പങ്കെടുത്ത രാത്രിയിലെ ഡിജെ പാർട്ടി വിഡിയോകളാണ്. ഡിസംബർ 12ലെ വിഡിയോ കുമ്പളം അരൂർ ഭാഗത്തുള്ള ഹോം സ്റ്റേയിൽ എംഡിഎംഎ കാർഡ് ഉപയോഗിച്ചു വരയ്ക്കുന്നതിന്റെ വിഡിയോയാണ്.  2020 സെപ്റ്റംബർ 7ലെ 4 വിഡിയോകൾ ചിലവന്നൂരിൽ സലാഹുദീൻ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ അമൽ പപ്പടവട, നസ്‌ലീൻ, സലാഹുദീൻ മൊയ്തീൻ, ഷീനു മീനു (വെള്ളസാരിയുടുത്തത്) എന്നിവർ പങ്കെടുത്ത പാർട്ടിയുടെ വിഡിയോയാണ്.

തലേന്ന് അതേ ഫ്ലാറ്റിൽ അനു ഗോമസിനെ കമിഴ്ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കൂട്ടത്തിലൊരാൾ കറൻസി നോട്ട് ചുരുട്ടി വലിക്കുന്നതിന്റെ വിഡിയോയാണ്. 2020 ഓഗസ്റ്റ് 30നു അബു, ഡിജെ സന, റോയ്, കൃഷ്ണ, ജെകെ, അനു ഗോമസ്, മെഹർ എന്നിവർ കാക്കനാട് ബ്ലൂസ് ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിയുടെ വിഡിയോയാണ്. 2021 ഓഗസ്റ്റ് 23ലെ വിഡിയോ അനു ഗോമസും കൃഷ്ണ, അനൂപ് എന്നിവൽ സുനിൽ യുഎസ്എ എന്നയാളുെട ഇടച്ചിറയിലുള്ള ഫ്ലാറ്റിൽ നടത്തിയ പാർട്ടിയുടെതാണ്.

2020 ഓഗസ്റ്റ് 17ലെ വിഡിയോ വയനാടിലെ റിസോർട്ടിൽ മെഹറിന്റെ ജന്മദിന പാർട്ടിയുടെതാണ്. അടുത്ത വിഡിയോ ജെൻസൻ ജോണും കൂട്ടുകാരുമാണ്. 2020 ഏപ്രിൽ 10ലെ 3 വിഡിയോകൾ ജെയ്സൻ ജോസ്, ജെഫിൻ, ജെഫിന്റെ കാമുകി എന്നിവർ വാടക എന്നിവർ വാടക ഫ്ലാറ്റിൽ നടത്തിയ പാർട്ടിയുടെതാണ്. ജെഫിൻ സിഗരറ്റ് മുറിച്ച് മേശപ്പുറത്തുള്ള പച്ച അടപ്പുള്ള ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്ന വിഡിയോയാണ്. 2020 മാർച്ച് 18ലെ 2 വിഡിയോകൾ ഒരു മൊബൈൽ ഫോണിൽ എടിഎം കാർഡ് എംഡിഎംഎ ഭാഗം വയ്ക്കുന്നതിന്റേതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക