മധ്യപ്രദേശ്: വനിതാ പൊലീസിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. വനിതാ പൊലീസ് കോണ്‍സ്റ്റബിളാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി തേടിയത്. 2019ല്‍ അപേക്ഷ സമര്‍പ്പിച്ച്‌ മതിയായ രീതിയിലുള്ള മാനസിക-ശാരീരിക മെഡിക്കല്‍ പരിശോധനകള്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശസ്ത്രക്രിയ നടന്നത്.

മധ്യപ്രദേശില്‍ ആദ്യമായിട്ടാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. വനിതാ പൊലീസ് കോണ്‍സ്റ്റബിളാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി തേടിയത്. സര്‍ക്കാരില്‍ 2019 ല്‍ അപേക്ഷ ഇവര്‍ സമര്‍പ്പിച്ചിരുന്നു. മതിയായ മാനസിക ശാരീരിക പരിശോധനകള്‍ക്ക് ശേഷമാണ് അനുമതി നല്‍കിയത്. ഇതിലൂടെ ഒരു ചരിത്ര തീരുമാനമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഗ്വാളിയോറിലെയും ഡല്‍ഹിയിലെയും ഡോക്ടര്‍മാര്‍ യുവതിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയതായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍ശരീരത്തില്‍ തളയ്ക്കപ്പെട്ട പുരുഷനായാണ് ഇത്രയും നാള്‍ അവര്‍ ജീവിച്ചതെന്ന് പറഞ്ഞിരുന്നതായി ചീഫ് സെക്രട്ടറി രാജേഷ് രജോറ വ്യക്തമാക്കി. ഇതില്‍ നിന്ന് മുക്തി നേടാന്‍ വേണ്ടിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിറങ്ങിയതെന്നും അവര്‍ പറയുന്നു.2018ല്‍ മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുള്ള വനിതാ കോണ്‍സ്റ്റബിള്‍ ലളിതാ സാല്‍വെ ലിം ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക