ദിലീപ് നായകനായ മുല്ല എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി മീര നന്ദൻ. ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന മീരയെ അതെ പരിപാടിയുടെ അവതാരകരയിൽ ഒരാളായി തിരഞ്ഞെടുക്കുകയും അത് താരത്തിന്റെ ജീവിതം മാറ്റിമറിക്കുകയും ചെയ്തു. ഗായികയായി മാറേണ്ടിയിരുന്ന മീര സിനിമയിലേക്ക് അഭിനയിക്കാൻ ക്ഷണവും ലഭിച്ചു.

ആദ്യ ചിത്രത്തിലെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും താരത്തിന് ലഭിച്ചത്. പിന്നീട് തമിഴിൽ വാൽമീകി എന്ന സിനിമയിൽ അഭിനയിച്ച് അവിടെയും അരങ്ങേറി താരം. ഇത് കൂടാതെ തെലുങ്കിലും കന്നഡയിലും അഭിനയിച്ചു മീര. നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മീര പെട്ടന്ന് അഭിനയത്തിൽ നിന്ന് പിൻവാങ്ങി, റേഡിയോ ജോക്കിയായി ജോലി ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം ദുബായിൽ റേഡിയോ റെഡ് എഫ്.എമ്മിൽ ആർ.ജെയായി ജോലി ചെയ്ത മീര ഇപ്പോൾ അജ്മാനിലെ ഗോൾഡ് എഫ്.എമ്മിലാണ് ജോലി ചെയ്യുന്നത്. ഗോൾഡ് കോയിൻസ് എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചത്. മോഹൻലാലിനൊപ്പം ലാൽ സലാം എന്ന പരിപാടിയിലും മീരാനന്ദൻ അവതാരകയായി നിറഞ്ഞുനിന്നിരുന്നു.

ഈ കഴിഞ്ഞ ദിവസമാണ് താരത്തിന് 31 വയസ്സ് പൂർത്തിയായത്. ജന്മദിനം ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ മീര തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ലുക്ക് കണ്ടിട്ട് ഇതെന്താണ് പ്രായം കുറഞ്ഞ് വരികയാണല്ലോ എന്നാണ് ആരാധകരുടെ കമന്റുകൾ. നടിമാർ ഉൾപ്പടെ നിരവധി പേരാണ് മീരയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക