മോസ്‌കോ: സ്പുട്‌നിക് വി, സ്പുട്‌നിക് ലൈറ്റ് എന്നിവയ്ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി നിര്‍മാതാക്കളായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്.

വാക്‌സിനില്‍ മാറ്റംവരുത്തേണ്ടതില്ലെങ്കില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്‌നിക് ഒമിക്രോണ്‍ ബൂസ്റ്ററുകള്‍ ലഭ്യമാക്കുമെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ. കിറില്‍ ദിമിത്രേവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതു സംബന്ധിച്ചുള്ള പഠനങ്ങള്‍ തുടങ്ങിയതായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ടും പ്രസ്താവനയില്‍ അറിയിച്ചു. ലോകത്ത് വാക്‌സിന്‍ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകള്‍ ഉടലെടുക്കാന്‍ കാരണമെന്നും ദിമിത്രേവ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക