തിരുവനന്തപുരം: മന്ത്രിയായിരിക്കുന്നത് വരെ മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജോലിത്തിരക്കായതിനാല്‍ ട്രോളുകള്‍ നോക്കുവാന്‍ സമയം ലഭിക്കാറില്ലെന്നും വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ റെസ്റ്റ് ഹൗസ് മിന്നല്‍ സന്ദര്‍ശനങ്ങള്‍ വലിയ രീതിയില്‍ ടോളുകളായിരുന്നു. വടകരയിലെ മിന്നല്‍ സന്ദര്‍ശത്തില്‍ മന്ത്രി മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു തുടര്‍ന്ന് മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക