മുംബൈ: ഓണ്‍ലൈനില്‍ മദ്യം ഓര്‍ഡര്‍ ചെയ്ത സീരിയല്‍ താരത്തിന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടായതായി പരാതി. മുംബൈയിലെ ശിവജി പാര്‍ക് പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ച 74 കാരിയായ നടിയാണ് പരാതിക്കാരി.

വിവാഹം ഉറപ്പിച്ച അനന്തരവന് സമ്മാനം നല്‍കാനായാണ് നടി ഓണ്‍ലൈനില്‍ മദ്യം ഓര്‍ഡര്‍ ചെയ്തത്. അനന്തരവന് വേണ്ടി നടത്തിയ പാര്‍ട്ടിയില്‍ സമ്മാനമായി അമൃത് വിസ്കിയുടെ ഒരു ബോട്ടില്‍ നല്‍കാനായിരുന്നു പദ്ധതി. ഇതിനായി ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്ബരില്‍ വിളിച്ച്‌ ഓര്‍ഡര്‍ നല്‍കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

4,800 രൂപയാണ് വിസ്കിക്ക് ഓണ്‍ലൈനായി നല്‍കിയത്. എന്നാല്‍ മദ്യം ലഭിച്ചില്ല. തുടര്‍ന്ന് അതേ നമ്ബരില്‍ വീണ്ടും വിളിച്ച്‌ പണം തിരികേ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, പണം തിരികേ ലഭിക്കണമെങ്കില്‍ വൈന്‍ ഷോപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ലഭിച്ച മറുപടി.

തുടര്‍ന്ന് നടിയുടെ ഡബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പ്. മൊബൈല്‍ നമ്ബരിലേക്ക് വന്ന ഒടിപിയും നടി ഫോണില്‍ വിളിച്ചയാള്‍ക്ക് നല്‍കി. പണം തിരികേ ലഭിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്ന് തെറ്റിദ്ധരിച്ചാണ് വിവരങ്ങള്‍ നല്‍കിയതെന്ന് നടിയുടെ പരാതിയില‍് പറയുന്നു. ഒടിപി നല്‍കിയതിന് പിന്നാലെ, നിരവധി തവണ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുകയായിരുന്നു.

ഡബിറ്റ് കാര്‍ഡിന് തകരാറുണ്ടെന്നും ഫോണ്‍ ചെയ്തയാള്‍ നടിയെ തെറ്റിദ്ധരിപ്പിച്ചു. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സും ഇയാള്‍ ആവശ്യപ്പെട്ടു. ക്രെ‍ഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയതിന് പിന്നാലെ വന്ന ഒടിപിയും നടി നല്‍കി. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് വഴിയും ട്രാന്‍സാക്ഷന്‍ നടത്തി. മൊത്തം 3.05 ലക്ഷം രൂപയാണ് നടിക്ക് നഷ്ടമായത്.

പണം നഷ്ടമായതിന് പിന്നാലെ നിരവധി തവണ ഇതേ നമ്ബരിലേക്ക് വിളിച്ചെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ, ഫോണ്‍ സ്വിച്ച്‌ ഓഫ് ആകുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക