മഞ്ചേശ്വരം: യുവതിയെ ഉപയോഗിച്ച്‌ ഹണിട്രാപ് നടത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബന്തിയോട് പചമ്ബളം ടിപ്പു ഗല്ലിയിലെ മുഷാഹിദ് ഹുസൈനാണ് (24) അറസ്റ്റിലായത്. കാസര്‍കോട് ഡിവൈ.എസ്‌പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡും കുമ്ബള എസ്‌ഐ അനിഷും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഉപ്പള നയാബസാര്‍ സ്വദേശിയായ മധ്യവയസ്‌കനെ മര്‍ദിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. യുവതിയെ ഉപയോഗിച്ച്‌ സൗഹൃദം സ്ഥാപിച്ച ശേഷം ചാറ്റിങ്ങും പിന്നീട് ഫോണ്‍ വഴി സംസാരിച്ച ശേഷം ഇതിന്റെ തെളിവുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞു ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭീഷണിക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് നാലംഗ സംഘം ഇയാളെ കാറില്‍ തട്ടിക്കൊണ്ട് പോയ ശേഷം മര്‍ദിക്കുകയും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഉപ്പള മജല്‍ സ്വദേശികളായ മുഹമ്മദ് ഹയാസ്, ജാവിദ്, അറസ്റ്റിലായ മുഷാഹിദ് ഹുസൈന്‍ തുടങ്ങി നാലു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക