പനമരം: ചരിത്രത്തെ വളച്ചൊടിച്ചു ഫാസിസ്റ് ശക്തികൾ വ്യാജ പ്രചാരണങ്ങൾ നടത്തുമ്പോൾ വൈകാരികതക്കടിമപ്പെടാതെ സർഗ്ഗാത്മക പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ് യുവതയെ നയിക്കേണ്ടത് എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. പനമരം ക്രസന്റ് സ്കൂളിൽ നടന്ന യൂത്ത് ലീഗ് ജില്ലാ നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസരിക്കുകയയിരുന്നു അദ്ദേഹം. ചരിത്രത്തെ വളച്ചൊടിക്കുന്നവർക്കെതിരെ മുസ്ലിംയൂത്ത്ലീഗ് നടത്തുന്ന സർഗാത്മക പ്രതിരോധം സമൂഹത്തിന് ഇടയിൽ കൂടുതൽ പ്രശംസ നേടിയിട്ടുണ്ടെന്ന് തങ്ങൾ പറഞ്ഞു.

ആർ എസ് എസ് തീരുമാനങ്ങൾ മാത്രമാണ് മോഡി ഭരണ കൂടം കേന്ദ്രത്തിൽ നടപ്പിലാക്കുന്നത്.ഫാസിസ്റ്റ് ഭരണ മൂലം ഇന്ത്യയിലെ പൗരന്മാർ മതത്തിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന വിഷയമാണ്. ഭരണത്തിൽ ഉള്ളവർ പോലും ഇത്തരം ചിന്താഗതികളോടെ പ്രവർത്തിക്കുന്നത് ഏറെ ആശങ്കയുളവാക്കുന്നതായും തങ്ങൾ പറഞ്ഞു. വിവിധ വിഷയങ്ങളിൽ മുസ്ലിംലീഗ് എടുക്കുന്ന നിലപാടുകളെ സിപിഎം ,ഫാസിസ്റ്റ് സംഘടനകൾ ഉന്നം വെക്കുന്നതായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഖഫ് ബോർഡ് നിയമനം അടക്കമുള്ള
വിഷയത്തിൽ പോലും സർക്കാർ അജണ്ട നടപ്പാക്കുമ്പോൾ അതിനെതിരെ മുസ്ലിംലീഗ് പ്രതികരിക്കുന്ന സമയത്ത് മുസ്ലിംലീഗ് എടുക്കുന്ന തീരുമാനത്തെ പോലും സർക്കാരും സിപിഎം ഉം സമൂഹത്തിന്റെ ഇടയിലേക്ക് അനാവശ്യ തെറ്റിദ്ധാരണ പരത്തുകയാണ്.ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എം. പി നവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, വൈസ് പ്രസിഡന്റ് മുജീബ് കാടേരി ,
ജില്ല മുസ്ലിം ലീഗ് സെക്രട്ടറി യഹ്‌യാഖാൻ തലക്കൽ എന്നിവർ പ്രസംഗിച്ചു.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും ട്രഷറർ ഉവൈസ് എടവെട്ടൻ നന്ദിയും പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റർ കൂളിവയൽ, പി കെ അസ്മത്ത്, ടി ഹംസ , കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെ എം തൊടി മുജീബ് , അഡ്വ എം സി എം ജമാൽ , കെ ഹാരിസ്, ജില്ലാ മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് എ പി മുസ്തഫ, ഭാരവാഹികളായ ജാസർ പാലക്കൽ ,ജാഫർ മാസ്റ്റർ ,ഷമീം പാറക്കണ്ടി, ആരീഫ് തണലോട്ട്, പി കെ സലാം ,സി.എച്ച് ഫസൽ, പി കെ ഷൗക്കത്തലി മാസ്റ്റർ , പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് കുനിയിൽ , റമീസ് പനമരം
സി ടി ഹുനൈസ് , സമദ് കണ്ണിയൻ , ഹാരിസ് കാട്ടിക്കുളം , സി ശിഹാബ് , ശിഹാബ് മലബാർ , സി കെ മുസ്തഫ എന്നിവർ
സംബന്ധിച്ചു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക