വീണ്ടും വളയം പിടിച്ച്‌ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് . കഴിഞ്ഞ ദിവസം പട്‌നയിലെ തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിലാണ് ലാലു യാത്ര നടത്തിയത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തുറന്ന ജീപ്പ് ഓടിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ലാലു ആദ്യം ജീപ്പ് പുറകിലേക്കെടുക്കുകയും പിന്നീട് വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. തന്റെ പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ റോഡുകളിലൂടെയാണ് ലാലു ജീപ്പ് ഓടിച്ചത്.

വാഹനമോടിച്ച്‌ അദ്ദേഹം പഴയകാല സ്മരണകള്‍ അയവിറക്കുമ്ബോള്‍, കാണികള്‍ അവരുടെ മുന്‍ മുഖ്യമന്ത്രിയെ നോക്കി രസിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് താന്‍ വാങ്ങിയ ആദ്യത്തെ വാഹനമാണിതെന്ന് യാദവ് നേരത്തെ പരാമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ യാത്ര നിരവധി ഓര്‍മ്മകള്‍ തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ആദ്യത്തെ വാഹനം ഓടിച്ചു’ എന്ന് കുറിച്ചുകൊണ്ടാണ് ലാലു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ലോകത്ത് എല്ലാവരും ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഡ്രൈവര്‍മാരാണെന്നും അദ്ദേഹം പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ ലാലു പ്രസാദിന്റെ നിരവഴി ഫോളോവേഴ്‌സ് അദ്ദേഹത്തിന് മികച്ച ആരോഗ്യം ആശംസിച്ചു. എന്നാല്‍ കാലിത്തീറ്റ കുംഭകോണ കേസുമായുള്ള ബന്ധത്തെക്കുറിച്ച്‌ ചിലര്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ആര്‍ജെഡിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ഈ വീഡിയോ പങ്കുവെച്ചിരുന്നു.

1990 ല്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം 1997 ല്‍ കാലിത്തീറ്റ കുംഭകോണ അഴിമതിയാരോപണത്തില്‍ രാജി വെച്ചു. 2013ല്‍ ലാലുപ്രസാദ് യാദവ് അഞ്ച് വര്‍ഷത്തെ കഠിന തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിക്കപ്പെട്ടു. അദ്ദേഹം മൂന്നാം കാലിത്തീറ്റ കുംഭകോണത്തിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം കാലിത്തീറ്റ കുംഭകോണത്തില്‍ അദ്ദേഹം 3.5 വര്‍ഷം തടവിനാണ് ശിക്ഷിക്കപ്പെട്ടത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ജയില്‍ മോചിതനായ ലാലു ഇപ്പോള്‍ ഡല്‍ഹിയില്‍ കഴിയുകയാണ്. എന്നാല്‍ നവംബര്‍ 22 തിങ്കളാഴ്ച അദ്ദേഹം പട്നയില്‍ ഉണ്ടായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നവംബര്‍ 23 ചൊവ്വാഴ്ച പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. പ്രത്യേക സിബിഐ ജഡ്ജി പ്രജേഷ് കുമാര്‍ നവംബര്‍ 30 ന് അടുത്ത വാദം കേള്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലാലു നേരിട്ട് ഹാജരാകാന്‍ സിബിഐ ജഡ്ജി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക