മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമായ സ്ത്രീകളില്‍ കണ്ടു വരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ലൈംഗികതയോടുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്നത്. ഇന്ത്യയിലെ സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങള്‍ എന്നു പറയുന്നത് ഹോര്‍മോണുകളിലെ വ്യതിയാനം, തൊഴില്‍ സമ്മര്‍ദ്ദം, പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ്.

ഹൈപ്പോ ആക്ടീവ് ലൈംഗികാഭിലാഷ തകരാറ് എന്നറിയപ്പെടുന്ന കുറഞ്ഞ ലൈംഗിക താത്പര്യം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളില്‍ കണ്ടുവരാറുണ്ട്. 18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ മൂന്നിലൊന്ന് ആളുകളിലും ലൈംഗികതയോടുള്ള താല്‍പര്യം നഷ്ടപ്പെടുന്നതായാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വര്‍ഷങ്ങളായി വന്ധ്യതയ്‌ക്കെതിരായി നടത്തി വരുന്ന ചികിത്സകള്‍ സ്ത്രീകളിലും പുരുഷന്മാരിലും സംഭവിയ്ക്കുന്ന ലൈംഗിക അപര്യാപ്തതയുടെ കാരണങ്ങളെക്കുറിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ വിദഗ്ധര്‍ക്ക് പ്രേരണയായിട്ടുണ്ട്. ഇത്തരത്തില്‍ സ്ത്രീകളുടെ ലൈംഗിക താത്പര്യം തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന ചികിത്സകള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ലഭ്യമാണ്.

ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സ്ത്രീകളുടെ ആഗ്രഹം കുറയുന്നത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രായം കൂടുന്നതിന് അനുസരിച്ച്‌ ശാരീരിക ഘടകങ്ങളെ വത്യാസം മൂലം ഇത് സ്വാഭാവികമായി കുറയുന്നതായാണ് കണ്ടു വരുന്നത്. അതേസമയം, സ്ത്രീകളിലെ ലൈംഗികാഭിലാഷവും ഉത്തേജനവും നഷ്ടപ്പെടുന്നതിനുള്ള പൊതുവായ കാരണങ്ങള്‍ ഇവയാണ്.

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് സ്ത്രീകളുടെ ലൈംഗികാഭിലാഷത്തെ ബാധിക്കുന്നു. 20കളുടെ മധ്യത്തിലെത്തുമ്ബോള്‍ സ്ത്രീകളിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയരുകയും പിന്നീട് ആര്‍ത്തവവിരാമം എത്തുന്നത് വരെ കൃത്യമായി കുറഞ്ഞു കൊണ്ടിരിക്കുകയും അത് നിലയ്ക്കുകയും ചെയ്യും. പ്രായം കൂടുന്നതിന് അനുസരിച്ച്‌ രക്തത്തിലെ ആന്‍ഡ്രോജന്റെ അളവ് നിരന്തരമായി കുറയാറുണ്ട്.

പങ്കാളിയിലുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍, പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിലെ വൈകാരിക അസംതൃപ്തി, പ്രസവം തുടങ്ങിയ കാര്യങ്ങള്‍ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകും. തൊഴില്‍ സമ്മര്‍ദ്ദം, സമപ്രായക്കാരായ ആളുകളുടെ സമ്മര്‍ദ്ദം എന്നിവ ലൈംഗിക താല്പര്യത്തെ പ്രതികൂലമായി ബാധിക്കാം. വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയിഡുകള്‍, തൈറോയ്ഡ് പോലുള്ള രോഗാവസ്ഥകള്‍ തുടങ്ങിയ സ്ത്രീയുടെ ലൈംഗിക താത്പര്യത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കാറുണ്ട്.

രോഗങ്ങള്‍ക്ക് കഴിയ്ക്കുന്ന ചില മരുന്നുകള്‍, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുകയും, രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യാറുണ്ട്. ഇത് സ്ത്രീകളില്‍ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകും.

മെച്ചപ്പെട്ട ലൈംഗിക അനുഭവങ്ങള്‍ ഉണ്ടാക്കുന്നത് ഒരു വ്യക്തിയുടെ ലൈംഗികതാത്പര്യം അതിനാല്‍ ഫോര്‍പ്ലേ ലൈംഗിക തൃഷ്ണ വര്‍ദ്ധിക്കുന്നതിന് സഹായകമാകാറുണ്ട്. ലൈംഗിക ബന്ധത്തിന്റെ ആവൃത്തിയും കുറയുന്നത് സ്ത്രീയെയും പുരുഷനെയും ഒരുപോലെ ബാധിക്കും. അതുകൊണ്ട് അത്തരമൊരു സാഹചര്യം ഉടലെടുക്കുകയാണങ്കില്‍ പങ്കാളികള്‍ ഒരുമിച്ച്‌ മാനസികാരോഗ്യ വിദഗ്ദരുമായി പ്രശ്‌നത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യണം.

മരുന്നുകള്‍ മൂലമാണ് പ്രശ്‌നം ഉണ്ടാകുന്നതെങ്കില്‍, മരുന്ന് മാറ്റുന്നതോ, ഇതര ചികിത്സാരീതികളിലേക്ക് മാറുകയോ വേണം. സ്ഥിരമായ വ്യായാമം ലൈംഗിക തൃഷ്ണയെ പല തരത്തിലും സ്വാധീനിക്കാന്‍ സഹായിക്കും. ചില അവസരങ്ങളില്‍ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകുന്ന പ്രശ്‌നങ്ങള്‍ക്ക് ശസ്ത്രക്രിയയോ മരുന്നുകള്‍ കൊണ്ടുള്ള ചികിത്സയോ വേണ്ടി വന്നേക്കം. ആര്‍ത്തവ വിരാമം എത്തിയ സ്ത്രീകളില്‍ കണ്ടു വരുന്ന യോനീഭാഗത്തുള്ള വരള്‍ച്ച ഈസ്ട്രജന്‍ ക്രീമുകള്‍ ഉപയോഗിച്ച്‌ ചികിത്സിക്കാന്‍ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക