കൊല്ലം: കേരള സര്‍ക്കാരിന്റെ പദ്ധതിയായ കെ റെയിലിനെതിരെ ഇ ശ്രീധരന്‍. പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച്‌ കെ റെയില്‍ നിര്‍മാണം നടന്നാല്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതില്‍’ രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

രാത്രിയില്‍ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയില്‍ പ്രഖ്യാപനം അപ്രായോഗികമാണ്. 2025 ല്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്ന കെ റെയില്‍ വാദവും തെറ്റാണ്. കെആര്‍ഡിസിഎല്ലിന് നിര്‍മാണ ചുമതല നല്‍കിയ 27 റെയില്‍വേ മേല്‍പാലങ്ങളില്‍ ഒന്നിന്റെ നിര്‍മാണം പോലും തുടങ്ങാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ റെയില്‍ പദ്ധതിയുടെ കട ബാധ്യത ഏറ്റെടുക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ ആരാണ് നിര്‍ത്തിയതെന്ന് ചോദിച്ച മെട്രോ മാന്‍ അന്നത് തുടര്‍ന്നിരുന്നെങ്കില്‍ രണ്ടു നഗരങ്ങളില്‍ ലൈറ്റ് മെട്രോ ഇന്ന് സര്‍വീസ് നടത്തുമായിരുന്നുവെന്ന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വ്യാജ അവകാശവാദങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ ബിജെപിക്കാവില്ലെന്നും വാര്‍ത്താ കുറിപ്പില്‍ ഇ.ശ്രീധരന്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക