കോട്ടയം• ശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. ആറുകൾ കരകവിഞ്ഞു. പാലാ–രാമപുരം റോഡിലും ചക്കാമ്പുഴ–ഉഴവൂർ റോഡിലും ഗതാഗതം സ്തംഭിച്ചു. മരം വീണ് പാലാ–കോഴ റോഡിലും ഗതാഗതം തടസപ്പെട്ടു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറി ശ്രീലങ്ക, തെക്കന്‍ തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദപാത്തിയും രൂപമെടുത്തിട്ടുണ്ട്. ഇവയുടെ സ്വാധീനത്തില്‍, വരുന്ന 5 ദിവസം കേരളത്തില്‍ പരക്കെ മഴ കിട്ടും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക