തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് കെ റെയിലിന് വായ്പ നല്‍കാന്‍ സന്നദ്ധതയറിയിച്ച്‌ ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി).ഒരു ബില്യണ്‍ ഡോളര്‍ (7500 കോടിയോളം രൂപ) വായ്പ നല്‍കാനുള്ള സന്നദ്ധത കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ കേരളാ റെയില്‍ വികസന കോര്‍പറേഷന്‍ അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് എ.ഡി.ബി അറിയിച്ചത്.എ.ഡി.ബി വായ്പയ്ക്ക് ഒന്നര ശതമാനം വരെയാണ് പലിശ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിസ്ഥിതി ആഘാത പഠനം, പുനരധിവാസം, സാമൂഹ്യാഘാത പഠനം എന്നിവയെല്ലാം കൃത്യമായി നടത്തണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാര്‍ശയോടെയാവും വായ്പാ നടപടികള്‍ . പദ്ധതിയെക്കുറിച്ച്‌ പഠിക്കാന്‍ എ.ഡി.ബി കണ്‍സള്‍ട്ടന്റുമാരെ നിയോഗിക്കും.എ.ഡി.ബിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ (0.2- 0.5 %) പലിശ നല്‍കാന്‍ ജപ്പാനിലെ ജൈക്ക സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഭൂമിവിലയടക്കം 2.5 ബില്യണ്‍ ഡോളര്‍ (19000കോടി രൂപ) ഒറ്റ വായ്പ നല്‍കാന്‍ ജൈക്ക തയ്യാറാണ്. ചൈനയിലെ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ജര്‍മ്മന്‍ബാങ്ക് എന്നിവയെയും വായ്പയ്ക്കായി സമീപിച്ചിട്ടുണ്ട്. 66,405 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി 33,700 കോടിയാണ് വിദേശവായ്പയെടുക്കുക.

വായ്പയുടെ തിരിച്ചടവ് ബാദ്ധ്യത പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത്രയും വായ്പയ്ക്ക് പ്രതിവര്‍ഷം 1946 കോടി തിരിച്ചടവുണ്ടാവും. തിരിച്ചടവ് മുടങ്ങിയാല്‍, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തില്‍ നിന്ന് തുക കുറവു ചെയ്ത് ബാങ്കിന് കൈമാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക