പുരുഷന്മാരെ അലട്ടുന്ന നിരവധി ലൈംഗിക പ്രശ്‌നങ്ങളുണ്ട് (sexual problems). അതിലൊന്നാണ് ഉദ്ധാരണക്കുറവ് (erectile dysfunction).ഉദ്ധാരണ പ്രശ്‌നങ്ങള്‍ പല പുരുഷന്മാരുടേയും ആത്മവിശ്വാസം കെടുത്തുന്നുമുണ്ട്. ലൈംഗിക അവയവത്തിലേക്ക് രക്തം ലഭിക്കാത്തതാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം.സ്‌ട്രെസ്(stress), പാരമ്ബര്യം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍(mental problems) എന്നിവ ഉദ്ധാരണക്കുറവിന് കാരണമാകുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുരുഷന്‍മാര്‍ക്ക് ആവശ്യമായ ഉദ്ധാരണം ലഭിക്കാത്ത അവസ്ഥയെയാണ് ഉദ്ധാരണക്കുറവ് (Erectile Dysfunction)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

. ഈ അവസ്ഥയുള്ളവര്‍ക്ക് ആരോഗ്യകരമായ ലൈംഗിക താത്പര്യങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച്‌ ശരീരം പ്രതികരിക്കില്ല.പ്രായം കൂടുന്തോറും ഈ പ്രശ്‌നം കൂടിവരാം. ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം തുടങ്ങി ഉദ്ധാരണക്കുറവിന് പല കാരണങ്ങളുമുണ്ട്. കൃത്യമായ കാരണങ്ങള്‍ കണ്ടെത്തി വേണം ചികിത്സ ചെയ്യേണ്ടത്. ടെെപ്പ് 2 പ്രമേഹമുള്ള പുരുഷന്മാര്‍ക്കിടയില്‍ 35 മുതല്‍ 75 ശതമാനം വരെ ഉദ്ധാരണക്കുറവ് (ED) പ്രശ്നം ഉണ്ടാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.പ്രമേഹം ബാധിച്ച പുരുഷന്മാരില്‍ 75 ശതമാനം പേര്‍ക്കും അവരുടെ ജീവിതകാലം മുഴുവന്‍ ഉദ്ധാരണക്കുറവ് (ഉദ്ധാരണ പ്രശ്നങ്ങള്‍) അനുഭവപ്പെടാം.ഉദ്ധാരണക്കുറവിന്റെ കാരണങ്ങള്‍ വളരെ സങ്കീര്‍ണ്ണവും നാഡി, പേശി, രക്തക്കുഴലുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാലക്രമേണ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ളവയുമാണ്. ഉദ്ധാരണം ലഭിക്കുന്നതിന് പുരുഷന്മാര്‍ക്ക് ആരോഗ്യകരമായ രക്തക്കുഴലുകള്‍, ഞരമ്ബുകള്‍, പുരുഷ ഹോര്‍മോണുകള്‍, സെക്നിനോടുള്ള താല്‍പര്യം എന്നിവ ഉണ്ടായിരിക്കണം.

പുരുഷന്മാര്‍ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്ബോള്‍, ഹോര്‍മോണുകള്‍, പേശികള്‍, ഞരമ്ബുകള്‍, രക്തക്കുഴലുകള്‍ എന്നിവയെല്ലാം പരസ്പരം ചേര്‍ന്ന് ഉദ്ധാരണം സൃഷ്ടിക്കുന്നു. തലച്ചോറില്‍ നിന്ന് ലിംഗത്തിലേക്ക് അയക്കുന്ന നാഡി സിഗ്നലുകള്‍ പേശികളെ വിശ്രമിക്കാന്‍ ഉത്തേജിപ്പിക്കുന്നു. ഇത്, ലിംഗത്തിലെ ടിഷ്യുവിലേക്ക് രക്തം ഒഴുകാന്‍ സഹായിക്കുന്നു.ജോണ്‍ ഹോപ്കിന്‍സിലെ ബ്രാഡി യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. പ്രമേഹരോഗികളായ പുരുഷന്മാരിലെ രക്തത്തിലെ പഞ്ചസാരയുടെ അമിത അളവ് ഉദ്ധാരണക്കുറവിന് എങ്ങനെ കാരണമാകുമെന്ന് പഠനത്തില്‍ വിശകലനം ചെയ്തുവെന്ന് ​ഗവേഷകര്‍ പറഞ്ഞു.പ്രമേഹരോഗികളില്‍ വര്‍ധിച്ച അളവിലുള്ള പഞ്ചസാരയുടെ അളവ് കാലക്രമേണ സ്ഥിരമായ ലിംഗ വൈകല്യത്തിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രമേഹമുള്ള പുരുഷന്മാര്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുകയും അത് അവരുടെ സെക്‌സ് ഡ്രൈവിനെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.പ്രമേഹം രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും തുടര്‍ന്ന് ഉദ്ധാരണക്കുറവിന് കാരണമാവുകയും ചെയ്യുന്നു. പ്രമേഹം ഞരമ്ബുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഉദ്ധാരണം നിലനിര്‍ത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും.മിക്ക കേസുകളിലും ഉദ്ധാരണക്കുറവ് മാറ്റാന്‍ കഴിയും. ശരിയായ ചികിത്സയിലൂടെ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുമെന്നും ​വിദ​ഗ്ധര്‍ പറയുന്നു. ഉദ്ധാരണംക്കുറവ് മരുന്നുകളോ ശസ്ത്രക്രിയയോ ഉപയോഗിച്ച്‌ ചികിത്സിക്കാനാകുമെന്നും ​പഠനത്തില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക