തിരുവനന്തപുരം: മഴക്കെടുതികളെത്തുടര്‍ന്ന്‌ റെയില്‍വേ കൂടുതല്‍ ്രെടയിനുകള്‍ റദ്ദാക്കി. വിജയവാഡ, ഗുണ്ടക്കല്‍ റെയില്‍വേ ഡിവിഷനുകളിലുണ്ടായ മഴക്കെടുതികളെത്തുടര്‍ന്ന്‌ സെക്കന്തരാബാദില്‍നിന്നുള്ള ശബരി എക്‌സ്‌പ്രസ്‌, നിസാമുദ്ദീനില്‍നിന്നുള്ള എറണാകുളം പ്രതിവാര എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ റദ്ദാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നു സെക്കന്തരാബാദില്‍നിന്നു പുറപ്പെടേണ്ട(ട്രെയിന്‍ നമ്ബര്‍ 17230) സെക്കന്തരാബാദ്‌ – തിരുവനന്തപുരം പ്രതിദിന ശബരി എക്‌സ്‌പ്രസ്‌ റദ്ദാക്കി. നാളെ പുറപ്പെടേണ്ട(ട്രെയിന്‍ നമ്ബര്‍12646) നിസാമുദ്ദിന്‍-എറണാകുളം പ്രതിവാര ട്രെയിനും റദ്ദ്‌ ചെയ്‌തു.തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ മണ്ണിടിഞ്ഞ സ്‌ഥലങ്ങളില്‍ ട്രാക്ക്‌ പുരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്‌ റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്‌-

ട്രെയിന്‍ നമ്ബര്‍: 06425 കൊല്ലം – തിരുവനന്തപുരം പ്രതിദിന എക്‌സ്‌പ്രസ്‌, 06426 നാഗര്‍കോവില്‍ – തിരുവനന്തപുരം പ്രതിദിന എക്‌സ്‌പ്രസ്‌, 06427 തിരുവനന്തപുരം – നാഗര്‍കോവില്‍ പ്രതിദിന എക്‌സ്‌പ്രസ്‌, 06435 തിരുവനന്തപുരം – നാഗര്‍കോവില്‍ പ്രതിദിന എക്‌സ്‌പ്രസ്‌.

  • ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
  • 19577 തിരുനെല്‍വേലി – ജാംനഗര്‍ ദൈ്വവാര എക്‌സ്‌പ്രസ്‌ ഇന്ന്‌ തിരുവനന്തപുരത്തുനിന്നു സര്‍വീസ്‌ ആരംഭിക്കും.
  • 22627 തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ ഇന്നു തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
  • 22628 തിരുവനന്തപുരം -തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ ഇന്നു തിരുനെല്‍വേലി ജങ്‌ഷനില്‍നിന്ന്‌ സര്‍വീസ്‌ ആരംഭിക്കും.
  • 16730 പുനലൂര്‍ -മധുര എക്‌സ്‌പ്രസ്‌ ഇന്ന്‌ തിരുനെല്‍വേലി ജങ്‌ഷനില്‍നിന്ന്‌ സര്‍വീസ്‌ ആരംഭിക്കും.
  • 16724 കൊല്ലം-ചെന്നൈ-എഗ്‌മോര്‍-അനന്തപുരി ഇന്ന്‌ നാഗര്‍കോവിലില്‍നിന്ന്‌ സര്‍വീസ്‌ ആരംഭിക്കും.
  • 16650 നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്‌പ്രസ്‌ ഇന്നു തിരുവനന്തപുരത്തുനിന്നു സര്‍വീസ്‌ ആരംഭിക്കും. 16649 മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ്‌ ഇന്ന്‌ തിരുവനന്തപുരത്ത്‌ യാത്ര അവസാനിപ്പിക്കും.
  • 16606 നാഗര്‍കോവില്‍-മംഗലാപുരം ഏറനാട്‌ എക്‌സ്‌പ്രസ്‌ ഇന്ന്‌ തിരുവനന്തപുരത്തുനിന്ന്‌ സര്‍വീസ്‌ ആരംഭിക്കും.
  • 16605 മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട്‌ എക്‌സ്‌പ്രസ്‌ ഇന്ന്‌ തിരുവനന്തപുരത്ത്‌ യാത്ര അവസാനിപ്പിക്കും.
  • 16525 കന്യാകുമാരി-ബംഗളുരു ഐലന്‍ഡ്‌ എക്‌സ്‌പ്രസ്‌ ഇന്ന്‌ കൊല്ലത്തുനിന്ന്‌ സര്‍വീസ്‌ ആരംഭിക്കും.
  • 16366 നാഗര്‍കോവില്‍-കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസ്‌ ഇന്ന്‌ കായംകുളം ജങ്‌ഷനില്‍നിന്ന്‌ സര്‍വീസ്‌ ആരംഭിക്കും. 16127 ചെന്നൈ-എഗ്‌മോര്‍-ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്‌പ്രസ്‌ ഇന്ന്‌ തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക