ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ഫ്ലിപ്കാര്‍ട്ട് ലോകത്തിലെതന്നെ ഏറ്റവും മികച്ച ഇ കോമേഴ്‌സ് സേവന ദാതാക്കളാണ്. കോവിഡ് ലോകം മുഴുവന്‍ വ്യാപിച്ച സമയത്ത് എല്ലാവരും കൂടുതലായി ആശ്രയിച്ചിരുന്നതും ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈനൻ വ്യാപാര സ്ഥാപനങ്ങളെ ആയിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് അവശ്യ സാധങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി ജനങ്ങള്‍ അലഞ്ഞപ്പോള്‍ ഫ്ലിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപങ്ങളാണ് ജനങ്ങളുടെ രക്ഷയ്‌ക്കെത്തിയത്.

കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഓണ്‍ലൈന്‍ ആയി ജനങ്ങള്‍ക്ക് മരുന്നുകള്‍ വാങ്ങാനുള്ള സൗകര്യത്തിനുമായി ഫ്ലിപ്കാര്‍ട്ട് SastaSundar.com എന്ന ഓണ്‍ലൈന്‍ ഫാര്‍മസി കമ്ബനി അടുത്തിടെയായി ഏറ്റെടുത്തിരുന്നു. ഇതുവഴി നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള സേവനം ഉറപ്പാക്കാന്‍ ഫ്ലിപ്കാര്‍ട്ടിന് സാധിക്കും. ഫ്ലിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസിന് കീഴില്‍ ആയിരിക്കും ഫ്ലിപ്കാര്‍ട്ട് അതിന്റെ ഇ-ഫാര്‍മസി സംരംഭം ആരംഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, ഡയഗ്നോസ്റ്റിക്സ് സര്‍വീസ് എന്നിവയിലേക്കുള്ള പ്രവേശനവും ഉറപ്പാക്കും. ഓണ്‍ലൈന്‍ ഫാര്‍മസി, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് തുടങ്ങിയവില്‍ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കിയതായി ഫ്ലിപ്കാര്‍ട്ട് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. വ്യക്തിഗത വിവരങ്ങളും അവയുടെ രഹസ്യസ്വഭാവവും മനസ്സിലാക്കിയായിരിക്കും ഹെല്‍ത്ത്+ പ്രവര്‍ത്തിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക