ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായുള്ള കനത്തമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം. കാണാതായ 18 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാജാംപേട്ടിലെ രാമപുരത്താണ് സംഭവം.

കനത്തമഴയില്‍ പുഴ കരകവിഞ്ഞ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ബസുകള്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ബസിന്റെ മുകളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ കുറച്ചുപേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു. ഒലിച്ചുപോയ 30 പേരില്‍ 12 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്‍ടിസി ബസില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴു പേരുടെ മൃതദേഹം ഗുണ്ടലൂരുവില്‍ നിന്നും അവശേഷിക്കുന്നവരുടേത് രാജവാരം മേഖലയില്‍ നിന്നുമാണ് കണ്ടെടുത്തത്. ആനമായ ജലസംഭരണിയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പുറത്തേയ്ക്ക് ഒഴുക്കിയ വെള്ളം സമീപപ്രദേശങ്ങളില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചിരിക്കുകയാണ്. പുഴ കരകവിഞ്ഞ് ഒഴുകിയത് മൂലം വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാണാതായവര്‍ക്ക് വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. നെല്ലൂര്‍, കടപ്പ, അനന്തപൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക