പഴയതു പോലെ സെക്‌സ് ആസ്വദിക്കാന്‍ കഴിയുന്നില്ലെ? ദാമ്ബത്യത്തിന്റെ തുടക്കകാലങ്ങളിലെ ലൈംഗിക ഉത്തേജനം അത് പോലെ നിലനിര്‍ത്താന്‍ കഴിയാതെ പോവുമ്ബോഴാണ് പലപ്പോഴും ഇത്തരം വിരക്തികള്‍ ഉണ്ടാവുന്നത്.എന്നാല്‍, പതിവുരീതികളില്‍ മാറ്റം വരുത്തി, പുതിയൊരു കാഴ്ചപ്പാടോടെ നോക്കി കണ്ടാല്‍ നിമിഷ നേരം കൊണ്ട് ഈ വിരക്തി മാറ്റിയെടുക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒരുപാടു കാലം ഒന്നിച്ചു ജീവിക്കുമ്ബോള്‍ ഉണ്ടാവുന്ന അമിത പരിചയം പങ്കാളികള്‍ക്ക് പരസ്പരമുള്ള ആകര്‍ഷണത്തില്‍ കുറവുണ്ടാക്കാറുണ്ട്. നേരിട്ട് ലൈംഗികബന്ധത്തിലേക്കു കടക്കാതെ, സ്നേഹവും കാമവും നിറഞ്ഞ സ്പര്‍ശനങ്ങളാല്‍ (ഫോര്‍പ്ലേ) പരസ്പരം ഉണര്‍ത്തിയെടുത്തതിനു ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നത് സെക്സ് ആസ്വാദ്യകരമാക്കാന്‍ സഹായിക്കും. യോനീബന്ധത്തില്‍ ഏര്‍പ്പെടും മുന്‍പ് ഇണയെ ചുംബിച്ചും തലോടിയും പരസ്‌പരമുള്ള അടുപ്പം വര്‍ധിപ്പിക്കുന്നത് നല്ല ലെെംഗികവേഴ്‌ചയിലേക്ക് നയിക്കുന്നു. ലൈംഗിക ജീവിതത്തില്‍ ഫോര്‍ പ്ലേയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ഫോര്‍ പ്ലേയ്ക്കും കൃത്യമായ നിയമങ്ങളൊന്നും പറഞ്ഞു വച്ചിട്ടില്ല. ലൈംഗികാവയവങ്ങളും ചുണ്ടും സ്തനങ്ങളും മാത്രമല്ല മനുഷ്യശരീരത്തിലെ ഉത്തേജന കേന്ദ്രങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും ചെവിയുടെ പിറകിലോ കഴുത്തിലോ ഉമ്മ വയ്ക്കുന്നതും കാല്‍വിരല്‍ തുമ്ബുകളില്‍ മൃദുവായി സ്പര്‍ശിക്കുന്നതുമെല്ലാം ഉത്തേജനം നല്‍കുന്ന കാര്യമാണ്. ഓരോ വ്യക്തിയെ സംബന്ധിച്ചും ഈ ഉത്തേജനകേന്ദ്രങ്ങള്‍ വ്യത്യസ്തമായിരിക്കും. തന്റെ പങ്കാളിയെ നന്നായി മനസ്സിലാക്കി പെരുമാറുക എന്നതാണ് പ്രധാനം.

ഫോര്‍ പ്ലേയ്‌ക്ക് സെക്‌സില്‍ വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കണം. പ്രത്യേകിച്ച്‌ സ്‌ത്രീകളില്‍ ലെെംഗിക ഉത്തേജനം രൂപപ്പെടുത്താന്‍ ഫോര്‍ പ്ലേയ്‌ക്ക് സാധിക്കും.വ്യക്തി ശുചിത്വത്തിന് ലൈംഗികതയില്‍ ഏറെ പ്രാധാന്യമുണ്ട്. വിയര്‍പ്പു നാറ്റം, വായ് നാറ്റം തുടങ്ങിയ കാര്യങ്ങള്‍ പലപ്പോഴും പങ്കാളികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ വൃത്തിയായ ശരീരത്തോട് കൂടി വേണം കിടപ്പറയിലേക്ക് പ്രവേശിക്കാന്‍. കുളിച്ച്‌ സുഗന്ധ ലേപനങ്ങള്‍ പുരട്ടി കിടപ്പറയിലേക്ക് പ്രവേശിക്കുന്നത് ഫ്രെഷ്നെസ്സ് നല്‍കും. പതിവു വസ്ത്രങ്ങളില്‍ നിന്നുമാറി അല്‍പ്പം സെക്സിയായ, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലും തെറ്റില്ല.

പങ്കാളികള്‍ക്ക് പരസ്പരം ഇഷ്ടമാകുന്ന വസ്ത്രങ്ങള്‍ കിടപ്പറയിലേക്കായി തിരഞ്ഞെടുക്കാം.എപ്പോഴും പുതുമകള്‍ തേടുന്നവരാണ് നമ്മള്‍ മനുഷ്യര്‍. അതിനാല്‍ തന്നെ ഒരേ രീതിയില്‍ ഉള്ള സെക്സ് മടുപ്പിക്കുക സ്വാഭാവികം. സ്ഥിരം ബെഡ് റൂമില്‍ നിന്നും മാറി പുതിയ കിടപ്പുമുറികള്‍ സെക്സിനായി തിരഞ്ഞെടുക്കുന്നതും അധികം ശീലിച്ചിട്ടില്ലാത്ത സെക്സ് പൊസിഷനുകള്‍ പരീക്ഷിക്കുന്നതുമെല്ലാം വിരസത അകറ്റാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.ലൈംഗികത നിറഞ്ഞ സംഭാഷണവും മറ്റും പങ്കാളിയില്‍ ഉത്തേജനം ഉണര്‍ത്തുന്ന കാര്യങ്ങളാണ്. എന്നാല്‍ അത്തരം സംഭാഷണങ്ങള്‍ അമിതമാവാതെ ശ്രദ്ധിക്കണം. പോണ്‍ വീഡിയോകള്‍ കണ്ട് അനുകരിക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന കാര്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എപ്പോഴും ഫോര്‍പ്ലേകള്‍ സെക്സില്‍ എത്തണമെന്ന് നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല.

രണ്ടുപേര്‍ക്കും ഉത്തേജനം വരുന്ന അവസ്ഥയില്‍ മാത്രം സെക്സിലേക്ക് കടക്കാം.സെക്സിന് അങ്ങനെ രാവിലെയെന്നോ രാത്രിയെന്നോ ടൈം ടേബിള്‍ ഒന്നുമില്ല.. ഇത്ര നേരമേ ചെയ്യാവൂ, ഈ സമയത്തെ ചെയ്യാവൂ എന്നൊന്നും നിയമങ്ങളുമില്ല. പങ്കാളികള്‍ ആഗ്രഹിക്കുന്ന സമയങ്ങളില്‍, സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ സെക്സ് ആവാം.

ഇരുവര്‍ക്കും തൃപ്തി വരുന്നതുവരെ സെക്സ് കൊണ്ടുപോവാന്‍ രണ്ടുപേരും ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ സെക്സിന്റെ അനുഭവം പൂര്‍ണമാകൂ.സ്ത്രീകളില്‍ പ്രായമേറുമ്ബോള്‍ യോനീയില്‍ വരള്‍ച്ചയുണ്ടാവാനുള്ള സാധ്യതയേറെയാണ്. ഇത് ലൈംഗിക ബന്ധം സ്ത്രീകളില്‍ വേദന നിറഞ്ഞ അനുഭവമാവാന്‍ കാരണമാവും. ഇത്തരം ഘട്ടങ്ങളില്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് സെക്സ് ലൈഫിനെ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക