ബംഗളൂരു: കര്‍ണാടകയിലെ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്​റ്റലിലെ ഉപ്പുമാവില്‍ ചത്ത പാമ്ബിന്‍ കുഞ്ഞിനെ കണ്ടെത്തി. ഉപ്പുമാവ് കഴിച്ച 56 ലധികം വിദ്യാര്‍ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാദ്ഗിര്‍ ജില്ലയിലെ അബ്ബെതുംകുര്‍ ഗ്രാമത്തിലെ വിശ്വരാധ്യ വിദ്യവര്‍ത്തക റെസിഡന്‍ഷ്യല്‍ സ്കൂളിലെ ഹോസ്​റ്റലിലാണ് സംഭവം. എട്ട്, ഒമ്ബത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ ഉപ്പുമാവ് കഴിച്ച കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉച്ചഭക്ഷണം വിളമ്ബിക്കൊണ്ടിരിക്കെയാണ് ഉപ്പുമാവ് പാചകം ചെയ്ത വലിയ പാത്രത്തില്‍ ചത്ത പാമ്ബിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഇതോടെ കുട്ടികള്‍ കൂടുതല്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ ഉപ്പുമാവ് കഴിച്ച എല്ലാ വിദ്യാര്‍ഥികളെയും മദ്നാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് ജില്ല ആശുപത്രിയിലേക്കും മാറ്റി. യാദ്ഗിര്‍ പൊലീസ് സൂപ്രണ്ട് ഡോ. വേദമൂര്‍ത്തി വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക