തിരുവനന്തപുരം: ക്ലാസ്​ തുടങ്ങിയിട്ടും സംസ്ഥാനത്ത്​ ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത് അര ലക്ഷം വിദ്യാര്‍ത്ഥികള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാം സപ്ലിമെന്‍റിന്​ ശേഷവും 50,000 ലധികം പേര്‍ക്ക് സീറ്റ് കിട്ടിയില്ല.മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്കും സീറ്റില്ലാത്തത്. മലപ്പുറം (14,460), കോഴിക്കോട് (6660), പാലക്കാട് (6384) വിദ്യാര്‍ത്ഥികളാണ് സീറ്റ് കിട്ടാതെ പുറത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക്​ തുടര്‍ പഠനം സാധ്യമാകണമെങ്കില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ താല്‍ക്കാലിക അധിക ബാച്ച്‌ വേണ്ടിവരും.

പുതിയ പ്ലസ് വണ്‍ ബാച്ചുകളുടെ കാര്യത്തില്‍ ഈ മാസം 23 ന് തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മുഴുവന്‍ പേര്‍ക്കും പ്രവേശനം ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.51,600 കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യസ മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 618 വിദ്യാര്‍ത്ഥികളുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക