നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് വരും. കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറയുക. ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു പ്രതിഷേധം ഉയര്‍ത്തിയതിന് തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കാര്‍ തകര്‍ത്തത്.

അതേസമയം, കോണ്‍ഗ്രസ് ഇന്ന് മരട് പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച്‌ നടത്തും. ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ പോലീസ് സ്റ്റേഷനിലേക്കുള്ള മാര്‍ച്ച്‌. അടിയന്തിരമായി കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക