ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായി (24) വിവാഹിതയായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണു വരന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്വി‌റ്ററിലൂടെ ചിത്രങ്ങളും വിവരവും പങ്കുവച്ച്‌ മലാല തന്നെയാണ് ഈ വിവരം അറിയിച്ചത്.’ഇന്ന് എന്റെ ജീവിതത്തിലെ വളരെ വിലമതിക്കാനാകാത്തൊരു ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളായി. ബിര്‍മിംഹാമിലെ വീട്ടില്‍ ചെറിയൊരു ആഘോഷവും നിക്കാഹിനോട് അനുബന്ധിച്ച്‌ ഏ‌ര്‍പ്പെടുത്തി. ഏവരുടെയും ആശംസകളും പ്രാര്‍ത്ഥനകളും വേണമെന്നും മലാല പറയുന്നു.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്.2012 ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. 2014 ല്‍ പതിനേഴാം വയസ്സില്‍ നൊബേല്‍ സമ്മാനം ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക