ചോക്ലേറ്റ് ഹീറോയായി പേരെടുത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. കുറച്ച്‌ ചിത്രങ്ങളില്‍ അഭിനയിച്ച്‌ അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത താരം പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ച്‌ വരവ് നടത്തുകയായിരുന്നു.

ചോക്ലേറ്റ് ഹീറോ ഇമേജ് മാറ്റി എല്ലാത്തരം വേഷങ്ങളിലും ചാക്കോച്ചന്‍ തിളങ്ങി.
അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത സമയങ്ങളില്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതിനെ കുറിച്ച്‌ ചാക്കോച്ചന്‍ തന്നെ പലതവണ തുറന്ന് സംസാരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാക്കോച്ചന്റെ വാക്കുകള്‍-

പിതാവിനെപ്പോലെ വളരെ സോഫ്റ്റ് ഹാര്‍ട്ടഡ് ആയ വ്യക്തി ആണ്. ഒരു കച്ചവടക്കാരന്‍ എന്നതിലുപരി സൗഹൃദങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ഒരു വ്യക്തിയായിരുന്നു എന്റെ അച്ഛന്‍.എന്റെ അമ്മയുടെ സ്വര്‍ണം ഉപയോഗിച്ച്‌ അച്ഛന്‍ സുഹൃത്തിനെ സഹായിച്ചിട്ടുണ്ട്. ഒരിയ്ക്കലും പണം തരാതെ പോയ സുഹൃത്തുമായി പ്രശ്‌നം ഉണ്ടാക്കാനോ പണം തിരിച്ചു വാങ്ങാനോ അച്ഛന്‍ ശ്രമിച്ചിട്ടില്ല.

അച്ഛന്‍ മരണപ്പെട്ട സമയത്ത് സാമ്ബത്തികമായി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. അക്കാലത്ത് മരണ വാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ലായിരുന്നു. അക്കാലത്ത് മലയാളത്തിലെ പ്രമുഖനായ നടനോട് കുറച്ചു പണം കടം ചോദിച്ചെങ്കിലും അയാള്‍ സഹായിച്ചില്ല. എന്നാല്‍ അതേ വ്യക്തി പിന്നീട് തന്നോട് കടം ചോദിക്കുകയും താന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഒരിയ്ക്കലും പ്രതികാരം ചെയ്യാന്‍ അപ്പന്‍ പഠിപ്പിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക