തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ഇന്ന് ജയില്‍ മോചിതയാകും. ജാമ്യ നടപടികള്‍ പൂര്‍ത്തിയായി.അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവംബര്‍ രണ്ടാം തീയതിയാണ് നയതന്ത്ര സ്വര്‍ണക്കടത്തിലെ എന്‍ ഐ എ കേസില്‍ ഹൈക്കോടതി സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും അടക്കമുള്ള രേഖകളാണ് ഹാജരാക്കേണ്ടിയിരുന്നത്.

അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി അമ്മ പ്രഭ രണ്ട് ദിവസം മുന്‍പ് സ്വപ്നയെ കണ്ടിരുന്നു.രേഖകള്‍ ശരിയാക്കാന്‍ മൂന്നു ദിവസമെടുക്കുമെന്ന് അവര്‍ മകളെ അറിയിച്ചിരുന്നു. കസ്റ്റംസ്, ഇ ഡി, ക്രൈംബ്രാഞ്ച് കേസുകളില്‍ നേരത്തേ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക