എറണാകുളം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേര്‍ കൊടുങ്ങല്ലൂരില്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിഷ്താഫിര്‍, അല്‍താഫ്, മുഹമ്മദ് ആഷിക്ക് എന്നിവരാണ് പിടിയില്‍ ആയത്. പ്രതികളില്‍ നിന്നായി ഇരുപത് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

മയക്കുമരുന്നുമായി പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരില്‍ നിന്ന് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ റൂറല്‍ എസ്.പി.പൂങ്കുഴിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കൊടുങ്ങല്ലൂര്‍ പോലീസും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക