മാര്‍ക്ക്​ സക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക് പേരുമാറ്റത്തെ ട്വിറ്റര്‍ നിരവധി ട്രോളുകളോടെയാണ്​ നേരിട്ടത്​. പേരുമാറ്റത്തെ പരിഹസിച്ചും കളിയാക്കിയും നിരവധിപേര്‍ രംഗത്തെത്തി.ഫേസ്​ബുക് അവതരിപ്പിച്ച പുതിയ മെറ്റ ലോഗോ കോപ്പിയടിച്ചതാണെന്നാണ്​ ഇപ്പോള്‍ ഉയരുന്ന ആരോപണം. ജര്‍മന്‍ മൈഗ്രേന്‍ ആപ്പായ ‘എം സെന്‍സ്​ മൈഗ്രേ​ന്‍’ എന്നതിന്‍റെ ലോഗോക്ക്​ സമാനമാണ്​ മെറ്റ ലോഗോ.

തലവേദന, ​മൈ​ഗ്രേന്‍ തുടങ്ങിയവകൊണ്ട്​ ബുദ്ധിമുട്ടുന്നവര്‍ക്ക്​ സഹായം വാഗ്​ദാനം ചെയ്യുകയാണ്​ ലക്ഷ്യം. 2016ലാണ്​ ഇതിന്‍റെ രൂപീകരണം. ‘ഞങ്ങളുടെ മൈഗ്രേന്‍ ആപ്പില്‍നിന്ന്​ ഫേസ്​ബുക്ക്​ പ്രചോദനം ഉള്‍ക്കൊണ്ട്​ ലോഗോ നിര്‍മിച്ചതില്‍ അഭിമാനംകൊള്ളുന്നു. ഒരുപക്ഷേ അവര്‍ ഞങ്ങള​ുടെ ഡേറ്റ സ്വകാര്യത നടപടിക്രമങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടേക്കാം’ -കമ്ബനി ട്വീറ്റ്​ ചെയ്​തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റീബ്രാന്‍ഡിങ്ങിനെ തുടര്‍ന്നുണ്ടായ തലവേദന പരിഹരിക്കാന്‍ സക്കര്‍ബര്‍ഗിനോട്​ എം സെന്‍സ്​ മൈ​ഗ്രന്‍ ആപ്പ്​ ഡൗണ്‍ലോഡ്​ ചെയ്യാന്‍ പറഞ്ഞ്​ കമ്ബനി പരിഹസിക്കുകയും ചെയ്​തു. മെറ്റക്കെതിരെ എംസെന്‍സ്​ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ്​ വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക