ആറാട്ടുപുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയ കേസില്‍ യുവാവ് പിടിയില്‍. പത്തനംതിട്ട കടമ്മനിട്ട വഴുതാനത്ത് തടത്തില്‍ രാഹുല്‍ ശ്രീരാജാണ് (29) അറസ്റ്റിലായത്. 13 വയസ്സുകാരിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയുടെ നാട്ടിലെത്തി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും പത്തനംതിട്ടയില്‍നിന്ന് പിടികൂടുകയായിരുന്നു. യുവാവ് വിവാഹിതനും ഏഴു വയസ്സുള്ള കുട്ടിയുടെ പിതാവുമാണ്. തൃക്കുന്നപ്പുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക