തലയോലപ്പമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 70കാരന്‍ അറസ്റ്റില്‍.പാപ്പച്ചി എന്ന മാധവനെ തലയോലപ്പറമ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സലിങ് നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപ്പോഴാണ് പീഡനവിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തലയോലപ്പറമ്പ് എസ് എച് ഒ ബിന്‍സ് ജോസഫ്, എസ് ഐമാരായ ബാബു, പി എസ് സുധീരന്‍, സി പി ഒമാരായ ബിജു, സ്വപ്ന എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക