യുഎഇ: ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ പാകിസ്താനെതിരെ ന്യൂസീലൻഡ് ബാറ്റ് ചെയ്യും. ടോസ് നേടിയ പാക് നായകൻ ബാബർ അസം ന്യൂസീലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് പാകിസ്താൻ ഇറങ്ങിയിരിക്കുന്നത്. അതേസമയം, ലോക്കി ഫെർഗൂസൻ ടൂർണമെൻ്റിൽ നിന്ന് പുറത്തായത് ന്യൂസീലൻഡിനു കനത്ത തിരിച്ചടിയാണ്. താരം പുറത്താവാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.

കളി ന്യൂസീലൻഡും പാകിസ്താനും തമ്മിൽ ആണെങ്കിലും ഇന്നത്തെ മത്സരം ഇന്ത്യക്കും നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചാൽ ഇന്ത്യയുടെ സെമിഫൈനൽ സ്വപ്നങ്ങൾക്ക് ഇടിവുസംഭവിക്കും. പാകിസ്താൻ ജയിച്ചാൽ ഇന്ത്യയ്ക്ക് സാധ്യത വർധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക