കോഴിക്കോട്: വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ടുള്ള ജീവിതത്തിന് തടസ്സമാകില്ലെന്ന് കാണിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റായ നിഹാലിന്റെയും എസ്എഫ്ഐ ജില്ലാ കമ്മറ്റി മുൻ അംഗം ഐഫ അബ്ദുറഹ്മാന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു.

കെ.എസ്.യു ജില്ലാ പ്രസിഡന്റായ നിഹാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷൻ പുതിയറ വാർഡിലേക്ക് മത്സരിച്ചിരുന്നു. ഐഫ നിലവിൽ ഡിവൈഎഫ്ഐ, ഓൾ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷൻ അംഗമാണ്.വിവാഹ ശേഷവും രാഷ്ട്രീയപ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നാണ് ഇരുവരും പറയുന്നത്. അടുത്ത വർഷമാണ് നിഹാലിന്റെയും ഐഫയുടെയും വിവാഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. മാങ്കാവ് തളിക്കുളങ്ങര വലിയ തിരുത്തിമ്മൽ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാൽ. കോഴിക്കോട് ലോ കോളേജിൽ വെച്ചാണ് നിഹാലും ഐഫയും പരിചയപ്പെടുന്നത്

നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ഇപ്പോൾ ഇരുവരും കോഴിക്കോട് ജില്ലാ കോടതിയിൽ അഭിഭാഷകരാണ്. സജീവമായി രണ്ട് പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണ് ഇരുവരും. ഐഫയുടെ ബന്ധുവഴി വിവാഹാലോചന വന്നപ്പോഴും രാഷ്ട്രീയം പ്രശ്‌നമാകുമോ എന്നാശങ്ക നിഹാലിനും ഐഫയ്ക്കും ഉണ്ടായിരുന്നു. പിന്നീട് തുറന്ന് സംസാരിച്ചപ്പോൾ കൊടിയുടെ നിറവ്യത്യാസമൊന്നും മനസ്സുകൾ തമ്മിൽ ഒന്നാകാൻ പ്രശ്നമല്ലെന്ന് മനസ്സിലാക്കിയ ഇവർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക