തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ അമ്ബത് ശതമാനത്തിലേറെ വിദ്യാര്‍ഥികളില്‍ കോവിഡ് ആന്റിബോഡി സാന്നിധ്യം.ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേയിലാണ് ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആന്റിബോഡി സാന്നിധ്യം ദേശീയ ശരാശരിക്കും മുകളിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അടുത്ത ആഴ്ചയോടെ സ്‌കൂള്‍ തുറക്കാനിരിക്കുന്ന പശ്ചാതലത്തിലാണ് ആരോഗ്യ വകുപ്പ് സര്‍വ്വേ നടത്തിയത്.കോവിഡ് ബാധയുണ്ടായതു മൂലം ശരീരം ഉല്‍പാദിപ്പിച്ച ആന്റിബോഡികള്‍ഡ തന്നെയാണ് ഇവയെന്ന് ആരോഗ്യ വിദ്ഗ്ദ്ധര്‍ അനുമാനിക്കുന്നു. സിറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതല്‍ കാസര്‍കോട് ജില്ലയില്‍ 63.3 % കുട്ടികളും പ്രതിരോധം ആര്‍ജ്ജിച്ചുവെന്ന് സാരം. ആലപ്പുഴ (55 %), മലപ്പുറം (50.9 %) ജില്ലകളിലും പകുതിയിലേറെ കുട്ടികളിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.ദേശീയ ശരാശരി 55 %വും സംസ്ഥാന ശരാശരി 40.2 % വുമാണ്. വയനാട് (7.9 %), ഇടുക്കി (21.4 %), പത്തനംതിട്ട (25.5 %) ജില്ലകളിലവാണ് സിറോ പോസിറ്റിവിറ്റി ദേശീയ, സംസ്ഥാന ശരാശരിയെക്കാള്‍കുറവുള്ളത്. വയനാട്ടില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് സാംപിളുകളുടെ കുറവു കൊണ്ടാകാമെന്നും വിലയിരുത്തലുണ്ട്.ഒരേ ജില്ലയില്‍ തന്നെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും കണക്കുകള്‍ വ്യത്യസ്തമാണ് താനും. ഏഴു വയസ്സുകാരായ 47.9 % പേരില്‍ ആന്റിബോഡി സാനിധ്യം തിരിച്ചറിഞ്ഞു. 5-8ഉം 12-14 ഉം ഇടയിലുള്ളവരില്‍ 42.1 ശതമാനമാണ് ആന്റിബോഡി സാനിധ്യം. 36.6% ആണ്‍കുട്ടികളിലും 43.5% പെണ്‍കുട്ടികളിലും സിറോപോസിറ്റിവിറ്റി കണ്ടെത്തുകയുണ്ടായി.കോവിഡ് ബാധിച്ച കുട്ടികള്‍ ഗ്രാമങ്ങളെ അപേക്ഷിച്ച്‌ (36.7 %) നഗരങ്ങളില്‍ (46 %) കൂടുതല്‍.കോവിഡ് ബാധിതരുമായി സമ്ബര്‍ക്കമുണ്ടായ 64.5 % കുട്ടികളിലും ആന്റിബോഡി സാനിധ്യമുള്ളതായാണ് പഠനം. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ 43.5 ശതമാനമാണ് രോഗബാധയുണ്ടായത്.എന്നാല്‍ ഇത്. സമ്ബന്ന വിഭാഗങ്ങളിലെ കുട്ടികളെക്കാള്‍ 36.6 ശതമാനമാണ്. കോവിഡ് വന്നുപോയകുട്ടികളില്‍ 5.9 ശതമാനം കുട്ടികളില്‍ ആന്റി ബോഡി കണ്ടെത്താത്തതും പ്രത്യേകതയാണ്. ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കുട്ടികള്‍ക്കിടയിലെ സിറോ പോസിറ്റിവിറ്റി യഥാക്രമം 33.6 %, 42.3 % എന്നിങ്ങനെയാണ്. സംസ്ഥാനത്തെ 5 -17 പ്രായക്കാരില്‍നിന്നു ശേഖരിച്ച 2967 സാംപിളുകളാണു ആരോഗ്യ വിഭാഗം പരിശോധനക്ക് വിധേയമാക്കിയത്. നവംബര്‍ ആദ്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതോടെ ടെസ്‌റഅര് പോസിറ്റിവിറ്റി നിരക്ക് ഉയരാനുള്ള സാധ്യതയുണ്ട്. സാമൂഹിക വ്യാപന സാധ്യതയെ ഇല്ലാതാക്കാനുള്ള ആസൂത്രണത്തിലാണ് സര്‍ക്കാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക