മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മുതിര്‍ന്ന മെത്രാപ്പൊലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ തോമസ് മാര്‍ അത്തനാസിയോസിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതകമെന്ന പരാതിയിന്മേലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗീവര്‍ഗീസ് മാര്‍ യൂലിയോ മെത്രാപോലീത, ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത് എന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊലപാതകം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മരണം കൊലപാതകമാണെന്ന് ചൂണ്ടികാട്ടി പുത്തന്‍കുരിശ് സ്വദേശി തോമസ് ടി പീറ്റര്‍ നല്‍കിയ പരാതിയില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്. 2018 ആഗസ്റ്റ് 24 ന് പുലര്‍ച്ചെയാണ് അത്തനാസിയോസ് എറണാകുളത്ത് ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക