തിരുവനന്തപുരം:മോന്‍സണ്‍ മാവുങ്കലിന്റെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി.വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ്​ അനിതയുടെ മൊഴിയെടുത്തത്​. മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച്‌ ആദ്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അനിത മൊഴി നല്‍കിയിട്ടുണ്ട്.

സൈബര്‍ പൊലീസ്​ സംഘടിപ്പിച്ച കൊക്കൂണ്‍ ഫെസ്റ്റിലെ സാന്നിദ്ധ്യം, മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്താന്‍ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച്​ ചോദിച്ചറിഞ്ഞുവെന്നാണ്​ വിവരം. മോന്‍സന്റെ സാമ്ബത്തിക ഇടപാടുകളില്‍ അനിതയുടെ പങ്കിനെക്കുറിച്ചും ചോദ്യമുണ്ടായി എന്നാണ് വിവരം. ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക്​ ക്രൈംബ്രാഞ്ച് ഇപ്പോള്‍ വിളിച്ചുവരുത്തില്ലെന്നാണ് അറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ അനിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മോന്‍സനെ ക്രൈംബ്രാഞ്ച്​ വിശദമായി വീണ്ടും ചോദ്യം ചെയ്യും. ഇതില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാവും അനിതയെ വിളിച്ചു വരു​ത്തണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്നാണ് ലഭിക്കുന്ന സൂചന.സമ്ബന്നരായ നിരവധി പ്രവാസികളെ അനിത മോന്‍സന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ ഒട്ടേറെപ്പേരെ മോന്‍സണ്‍ ഇതിന്റെ പേരില്‍ കബളിപ്പിക്കുകയും പണം തട്ടുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മോന്‍സനെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞിരുന്നു. മോന്‍സന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച്‌ സുഹൃത്തായ അനിതയ്ക്ക് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും അജി മൊഴി നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക