കോട്ടയം: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ റീബില്‍ഡ് കേരള പൂര്‍ണമായും നിശ്ചലമായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. റീബില്‍ഡ് കേരളയ്ക്കായി പിരിച്ച തുകയുടെ പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചിട്ടില്ല. കോട്ടയം ജില്ലയിലെ മഴക്കെടുതി മൂലമുണ്ടായ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പ്രളയങ്ങളില്‍ ജനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ നടന്ന ദുരന്തങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ ഉദ്ദാഹരണമാണ് ഇപ്പോഴത്തെ ദുരന്തം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ മുന്നോട്ട് പോവുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വീടുകള്‍ ചെളിയും കല്ലുംകൊണ്ട് നിറഞ്ഞിട്ടും ഇവിടെ സന്നദ്ധസംഘടനകളെ മാത്രമേ കാണുന്നുള്ളൂ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എവിടെയും കാണുന്നില്ല. മരണപ്പെട്ടവരെ പോലെ വീടുകള്‍ നശിച്ചവരെയും സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എല്ലാവര്‍ക്കും ഉടന്‍ അടിയന്തര നഷ്ടപരിഹാരം നല്‍കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രളയകാലത്ത് കേന്ദ്രസര്‍ക്കാരും ജനങ്ങളും കയ്യയച്ച്‌ സഹായിച്ചിട്ടും സംസ്ഥാനത്തിന്റെ അലംഭാവം കാരണമാണ് ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതായിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മേഖല പ്രസിഡന്റ് എന്‍ ഹരി, ജില്ലാ സെക്രട്ടറി വിസി അജി കുമാര്‍, മണ്ഡലം പ്രസിഡന്റ് കെബി മധു, സംസ്ഥാന കൗണ്‍സില്‍ അംഗം ടി എ ഹരികൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി നാരായണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി അഭിലാഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക