മുംബൈ: മഹാരാഷ്ട്രയില്‍ താനെ ജില്ലയില്‍ കല്യാണ്‍ സ്‌റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ ഗര്‍ഭിണിയെ രക്ഷിച്ചു. എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനാണ് സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്.ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ഭര്‍ത്താവിനും മകനുമൊപ്പം ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഗര്‍ഭിണിയുടെ കാല്‍തെറ്റുകയായിരുന്നു. ഈസമയം അവിടെ ഉണ്ടായിരുന്ന റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ സമയോചിതമായ ഇടപെടലിലൂടെ യുവതിയെ രക്ഷിക്കുകയായിരുന്നു.
ട്രെയിന്‍ മാറി കയറിയത് മൂലമാണ് ഇവര്‍ ചാടി ഇറങ്ങാന്‍ ശ്രമിച്ചത്. ഗോരഖ്പൂര്‍ എക്‌സ്പ്രസാണ് ആണ് എന്ന് കരുതി ഈസമയം പ്ലാറ്റ്‌ഫോമിലേക്ക് വന്ന മറ്റൊരു ട്രെയിനില്‍ കയറി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് മറ്റൊരു ട്രെയിന്‍ ഈസമയത്ത് പ്ലാറ്റ്‌ഫോമില്‍ എത്തിയത്.
ട്രെയിനില്‍ കയറി അല്‍പ്പസമയത്തിനകമാണ് ട്രെയിന്‍ തെറ്റിയതായി തിരിച്ചറിഞ്ഞത്.ഉടനെ തിരിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് ചലിച്ചു തുടങ്ങിയിരുന്നു. ഭര്‍ത്താവും മകനും ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങി. പിന്നാലെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി നിയന്ത്രണം നഷ്ടപ്പെട്ട് വീണത്.