കോട്ടയം: മുണ്ടക്കയത്ത് ദുരന്തത്തിനിരയായ ബസ് ഡ്രൈവര്‍ പ്രദീപ് വീട് മാത്രമല്ല നഷ്ടമായത് ജീവിതക്കാലം മുഴുവനുള്ള സമ്ബാദ്യം കൂടിയാണ്. മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും പ്രദീപിന് നഷ്ടപ്പെട്ടു. അപകടത്തില്‍ കുടുങ്ങിയ ഭാര്യയും മകളെയും രക്ഷിക്കാനെത്തിയ ആരോ പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്.

ശനിയാഴ്ചയാണ് മണിമലയാറിന്‍റെ തീരത്തെ പ്രദീപിന്‍റെ വീട് മലവെള്ളം കവര്‍ന്ന് എടുത്തത്ത്. വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. വീട് മലവെള്ളം എടുക്കുന്നത് കണ്ട് തലകറങ്ങി വീണ ഭാര്യയുടെ പഴ്സിൽ നിന്ന് ആരാണ്ടോ പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്. സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ ഇനി ജീവിക്കാനാവൂ എന്നും അദ്ദേഹം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക