യുഎഇ: ആവേശം അതിര്‍ത്തികടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്ത ഫൈനലില്‍. ഡല്‍ഹി ഉയര്‍ത്തിയ 135 അഞ്ച് എന്ന വിജയലക്ഷ്യം ഒരൊറ്റ പന്ത് മാത്രം ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. ഏഴു റണ്ണെടുക്കുന്നതിനിടെ ആറു വിക്കറ്റ് വീണ മത്സരത്തില്‍ അവസാന ഓവറില്‍ ത്രിപാഥി അടിച്ച സിക്‌സാണ് കൊല്‍ക്കത്തയെ വിജയിപ്പിച്ചത്.
ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവരക്തങ്ങള്‍ നിറഞ്ഞാടുന്ന ഡല്‍ഹി നിര ബാറ്റിംങിന് ഇറങ്ങിയപ്പോള്‍ 32 ല്‍ 12 പന്തില്‍ 18 റണ്ണുമായി പൃഥ്വി ഷാ മടങ്ങി. പിന്നീട്, ധവാനും (39 പന്തില്‍ 36), സ്റ്റോണിസും ചേര്‍ന്ന് (23 പന്തില്‍ 18) കാര്യമായ അപകടമില്ലാതെ ടീം സ്‌കോര്‍ 71 ല്‍ എത്തിച്ചു. ഇതിനു ശേഷം 71 ല്‍ സ്‌റ്റോണിസും, 83 ല്‍ ധനാവും മടങ്ങിയ ശേഷം കളി ഇഴഞ്ഞു നീങ്ങി. ഏഴു റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേയ്ക്കും ആറു റണ്‍ മാത്രം എടുത്ത് ക്യാപ്റ്റന്‍ പന്ത് മടങ്ങി. പിന്നീലെ, 117 ല്‍ 10 പന്തില്‍ 17 റണ്ണുമായി ഹിറ്റ്‌മെയറും മടങ്ങിയതോടെ ഡല്‍ഹി പ്രതിരോധത്തിലായി. 27 പന്തില്‍ 30 റണ്ണെടുത്ത് ശ്രേയസ് അയ്യരും, നാലു പന്തില്‍ നാലു റണ്ണുമായി അക്‌സര്‍ പട്ടേലും മുന്നില്‍ നിന്ന് നയിച്ചു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ടും, ഫെര്‍ഗുന്‍സണ്‍ ഒന്നും, ശിവം മാവി ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ വെങ്കിടേഷ് അയ്യരും, ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. 46 റണ്ണെടുത്ത ഗില്ലും, മൂന്ന് സിക്‌സും നാലു ഫോറും പറത്തി 55 റണ്ണെടുത്ത അയ്യരും മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 96 ല്‍ എത്തിയിരുന്നു. പിന്നീട്, വിജയിക്കാന്‍ കൊല്‍ക്കത്തേയ്ക്കു വേണ്ടിയിരുന്നത് ഒന്‍പത് വിക്കറ്റ് ശേഷിയ്‌ക്കെ 40 റണ്ണായിരുന്നു. ഏഴ് ഓവറും നാലു പന്തും ബാക്കിയിരിക്കെ വിജയം ഉറപ്പിച്ചാണ് കൊല്‍ത്തക്ക ഗ്രൗണ്ടിലിരുന്നത്. എന്നാല്‍, 30 റണ്ണെടുക്കുന്നതിനിടെ ഏഴു വിക്കറ്റ് കൊഴിഞ്ഞ് വീണത് കൊല്‍ക്കത്ത ക്യാമ്പില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍, 19 ആം ഓവറിന്റെ അഞ്ചാം പന്തില്‍ അശ്വിനെ ബൗണ്ടറിയ്ക്കു പുറത്തേയ്ക്കു അടിച്ചു പറത്തിയ ത്രിപാഥി ടീമിന് ഉജ്വല വിജയവും ഫൈനല്‍ ബര്‍ത്തും സമ്മാനിച്ചു.