കുമളി : പെൺസുഹൃത്തിനോടു സംസാരിച്ചതിന് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. പെൺസുഹൃത്തിനോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗസംഘം പതിനാറും പതിനേഴും വയസ്സുള്ള 2 വിദ്യാർഥികളെയാണ് കെട്ടിയിട്ട് മർദിക്കുകയും, പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്തത്.

കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും, സ്വർണമാലയും സംഘം തട്ടിയെടുത്തതായി കുട്ടികൾ പറഞ്ഞു. മർദനത്തിൽ മുഖത്തും പുറത്തും പരുക്കേറ്റ ഇരുവരും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘം ബീയർ കുപ്പി പൊട്ടിച്ചു കഴുത്തിൽ കുത്തിപ്പിടിച്ചു ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ടെന്നും ഇവരെ കണ്ടാലറിയാമെന്നും കുട്ടികൾ പറഞ്ഞു. കഞ്ചാവ് വിൽപനയും ഉപയോഗവും ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക