പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അണ്ണാത്തെയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സാര കാട്രേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ നായികാനായകന്മാരായ രജനികാന്തും നയന്‍താരയും തമ്മിലുള്ള പ്രണയഗാനമാണ് ഇത്.സിദ് ശ്രീറാമും ശ്രേയാ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എസ് പി ബാലസുബ്രഹ്‍മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഇതിഹാസ ഗായകന്‍ രജനി ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വന്‍ ഹിറ്റാകുകയും ചെയ്‍തു. നായിക നയന്‍താരയും രജനികാന്തും ഒന്നിച്ചുള്ള രംഗങ്ങളാണ് രണ്ടാമത്തെ ഗാനത്തിന്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഡി ഇമ്മന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. നയന്‍താര നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സൂരി, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്. രജനികാന്തും സിരുത്തൈ ശിവയും ഒന്നിക്കുമ്ബോള്‍ മാസാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക